സോവിയറ്റ് യൂണിയൻ്റെ അവസാന പ്രസിഡൻ്റ് മിഖായേൽ ഗോർബച്ചേവ് അന്തരിച്ചു

അഭിറാം മനോഹർ| Last Modified ബുധന്‍, 31 ഓഗസ്റ്റ് 2022 (08:25 IST)
സോവിയറ്റ് യൂണിയൻ്റെ തകർച്ച കാലത്തെ പ്രസിഡൻ്റായിരുന്ന മിഖായേൽ ഗോർബച്ചേവ്(91) അന്തരിച്ചു. നിലവിലെ റഷ്യയുടെ ഭാഗമായ പ്രിവോയ്ലിയില്‍ 1931-ല്‍ കര്‍ഷക കുടുംബത്തിൽ ജനിച്ച
ഗോർബച്ചേവ് മോസ്കോ സ്റ്റേറ്റ് സർവകലാശാലയിലെ പഠനത്തിനിടെയാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഭാഗമാകുന്നത്.

1985ൽ പാർട്ടിയുടെ ജനറൽ സെക്രട്ടറിയും പിന്നീട് സോവിയറ്റ് യൂണിയൻ്റെ എട്ടാമത്തെ പ്രസിഡൻ്റുമായി. ഗ്ലാസ്നോസ്റ്റ്,പെരിസ്ട്രോയിക്ക എന്നീ നയപരമായ മാറ്റങ്ങൾ സോവിയറ്റ് യൂണിയൻ കൊണ്ടുവന്നത് ഗോർബച്ചേവിൻ്റെ കാലത്താണ്. 1991ൽ സോവിയറ്റ് യൂണിയൻ തകർന്നതോടെ രാജിവെച്ചു. 1990ൽ സമാധാനത്തിനുള്ള നൊബേൽ സമ്മാനം നേടിയിട്ടുണ്ട്. അമേരിക്കയുമായി ഏറെ കാലം തുടർന്നിരുന്ന ശീതയുദ്ധം സമാധാനപരമായി അവസാനിപ്പിച്ചതിനായിരുന്നു പുരസ്കാരം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :