സൊമാലിയയില്‍ അമേരിക്കന്‍ ആക്രമണം: 150 ഭീകരര്‍ കൊല്ലപ്പെട്ടു

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ആക്രമണം

 സൊമാലിയന്‍ ഭീകര്‍ , അല്‍ ‌ഷബാബ് ഭീകരര്‍ , അമേരിക്ക , ഡ്രോണ്‍ ആക്രമണം
വാഷിങ്‌ടണ്‍| jibin| Last Modified ചൊവ്വ, 8 മാര്‍ച്ച് 2016 (09:59 IST)
സൊമാലിയയിലെ അല്‍ ‌ഷബാബ് ഭീകരരുടെ പരിശീലന കേന്ദ്രത്തിന് നേരെ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ 150 ഭീകരര്‍ കൊല്ലപ്പെട്ടു. അമ്പതോളം ഭീകരര്‍ക്ക് പരുക്കേറ്റതായിട്ടാണ് റിപ്പോര്‍ട്ട്. 200 ല്‍ അധികം ഭീകരര്‍ ക്യാമ്പില്‍ ഉണ്ടായിരുന്ന സമയത്തായിരുന്നു വ്യോമാക്രമണം ഉണ്ടായത്.

സൊമാലിയ തലസ്ഥാനമായ മെഗാദിഷുവിന് 120മൈല്‍ അകലെയുള്ള പരിശീലന ക്യാമ്പിലാണ് അമേരിക്കയുടെ ആളില്ലാ വിമാനങ്ങളും യുദ്ധവിമാനങ്ങളും ആക്രമണം നടത്തിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ആക്രമണം. ഏതാനും ആഴ്ചകളായി മേഖല യുഎസ് സൈന്യത്തിന്റെ നിരീക്ഷണത്തിലായിരുന്നെന്നും പെന്‍റഗണ്‍ വക്താവ് ജെഫ് ദാവിസ് പറഞ്ഞു.

കഴിഞ്ഞ ദിവസം ബെലിദ്വെയ്നിലെ വിമാനത്താവളത്തിന് സമീപം ബോംബ് സ്ഥാപിക്കുന്നതിനിടയില്‍
ഏഴുപേര്‍ക്ക് പരുക്കേറ്റിരുന്നു. അല്‍ ക്വയ്‌ദ ബന്ധമുള്ള ഭീകരസംഘടനയാണ് സൊമാലിയയിലെ അല്‍ ഷബാബ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :