ക്ലോസറ്റിനകത്ത് കയറിയ പെരുമ്പാമ്പ് യുവാവിന്റെ ജനനേന്ദ്രിയത്തില്‍ കടിച്ചു; അരമണിക്കൂര്‍ നീണ്ട പ്രയത്നത്തിനൊടുവില്‍ ക്ലോസറ്റ് പൊളിച്ച് പാമ്പിനെ പുറത്തെടുത്തു

ബാത്ത്‌റൂമില്‍ രാവിലെ മൂത്രം ഒഴിക്കാനെത്തിയതായിരുന്നു ബൂണ്‍മക്ച്ചുവെ

 യുവാവിന്റെ ജനനേന്ദ്രിയത്തില്‍ പാമ്പ് കടിച്ചു , തായ്​ലന്‍ഡ് , പെരുമ്പാമ്പിന്റെ ആക്രമണം
ബാങ്കോക്ക്| jibin| Last Updated: ശനി, 28 മെയ് 2016 (18:52 IST)
ക്ലോസറ്റിനകത്ത് കയറിയ പെരുമ്പാമ്പ് യുവാവിന്റെ ജനനേന്ദ്രിയത്തില്‍ കടിച്ചു. തായ്​ലന്‍ഡ്​ തലസ്ഥാനമായ ബാങ്കോക്കിന് കിഴക്ക് ചച്ചുവന്‍സാവോ പ്രവിശ്യയിലാണ് സംഭവം. ഗുരുതരമായി പരുക്കേറ്റതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അറ്റപ്പോണ്‍ ബൂണ്‍മക്ച്ചുവെ സുഖം പ്രാപിച്ചുവരികയാണ്.

വീട്ടിലെ ബാത്ത്‌റൂമില്‍ രാവിലെ മൂത്രം ഒഴിക്കാനെത്തിയതായിരുന്നു ബൂണ്‍മക്ച്ചുവെ. ഇരുന്ന് ഉപയോഗിക്കുന്ന ടോയ്ലറ്റായിരുന്നു വീട്ടില്‍ ഉണ്ടായിരുന്നത്. മൂത്രം ഒഴിക്കുന്നതിനിടെ പാമ്പ് ജനനേന്ദ്രിയത്തില്‍ കടിച്ചു പിടിക്കുകയായിരുന്നു. കരച്ചില്‍ കേട്ട് ഭാര്യയും മക്കളും ഓടിയെത്തിയെങ്കിലും പാമ്പ് ശക്തമായി വലിക്കുകയായിരുന്നു.

വീട്ടില്‍ നിന്ന് നിലവിളി ഉയര്‍ന്നതോടെ സമീപവാസികളും രക്ഷാപ്രവര്‍ത്തകരും എത്തി പാമ്പില്‍ നിന്ന് ബൂണ്‍മക്ച്ചുവെയെ മോചിപ്പിക്കുകയായിരുന്നു. ടോയ്ലറ്റ് നിറയെ രക്തം ഒഴുകിയ നിലയിലായിരുന്നു. ഗുരുതരമായി പരുക്കേറ്റ യുവാവിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.

ജനനേന്ദ്രിയം മുറിഞ്ഞുപോയെന്നാണ് കരുതിയതെന്നും അത്രയും ശക്തിയോടെയാണ് പാമ്പ് വലിച്ചതെന്നും ബൂണ്‍മക്ച്ചുവെ പറഞ്ഞു. പുറത്തേക്ക് തുറന്ന ക്ളോസറ്റിന്‍െറ ഭാഗത്തുകൂടെ കയറിക്കൂടിയ പാമ്പാണ് വില്ലനായത്. ക്ലോസറ്റില്‍ കുടുങ്ങിയ പാമ്പിനെ പിന്നീട് ക്ളോസറ്റ് പൊളിച്ച് പുറത്തെടുത്തു. നിസാര പരുക്കേറ്റ പാമ്പിനെ കാട്ടില്‍ വിട്ടു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :