വരുന്നു കരുത്തനായ സ്മാര്‍ട്ട് ഫോണ്‍, പരാജയം ഇനി സ്വപ്നത്തില്‍ പോലുമില്ല...!

സാന്ഫ്രാന്സിസ്കോ| VISHNU N L| Last Modified വ്യാഴം, 16 ജൂലൈ 2015 (19:22 IST)
ലോകത്ത് ഏറ്റവും ശക്തമായ സുരക്ഷാ സൌകര്യങ്ങളും തകരാത്തതുമായ ഫോണ്‍ ഏതെന്ന് ചോദിച്ചാല്‍ ആപ്പിള്‍, മൈക്രോസോഫ്റ്റ്, സാംസംഗ് തുടങ്ങിയപേരുകളാകും നിങ്ങള്‍ പറയുക. എന്നാല്‍ അതിനെയൊക്കെ അപ്രധാനമാക്കുന്ന അതിശക്തമായ ഫോണ്‍ വരാന്‍ പോകുന്നു. നിലവില്‍ പേരിട്ടിട്ടില്ലാത്ത ഈ സ്മാര്‍ട്ട് ഫോണിന്റെ പ്രത്യേകതകള്‍ കൂടുതലും പുറത്തുവന്നിട്ടില്ലെങ്കിലും ഇപ്പോള് വിപണിയിലുള്ള ഏതോരു ഫോണിനേക്കാള് മികച്ച വാട്ടര്പ്രൂഫ് സംവിധാനമുള്ള ഫോണാകും പുറത്തുവരുന്നതെന്നാണ് വിവരം.

വയേര്ഡ്.കോം എന്ന വെബ്സൈറ്റാണ് വാര്‍ത്ത പുറത്തുവിട്ടത്. സാന്ഫ്രാന്സിസ്കോയിലെ ട്യൂറിങ്ങ് റോബോര്ട്ടിക്ക് ഇന്റസ്ട്രീസാണ് ഈ സ്മാര്‍ട്ട് ഫോണ്‍ രംഗത്തിറക്കുന്നത്. പ്രത്യേക നാനോ കോട്ടിംഗ് ഉപയോഗിച്ചാണ് വാട്ടര്‍ പ്രൂഫ് സൌകര്യം ഒരുക്കുക. കൂടാതെ ഇത് താഴെവീണ് തകരും എന്ന് നിങ്ങള്‍ പേടിക്കുകയേ വേണ്ട. കാരണം ലിക്വിഡ് മോര്ഫിയം എന്ന വസ്തു ഉപയോഗിച്ചാണ് ഈ ഫോണ് നിര്മ്മിക്കുന്നത്. അലുമിനിയത്തേക്കാള്‍ ശക്തിയുള്ള വസ്തുവാണ് ഇത്. സ്ക്രീന്‍ തകരുന്നത്, ഷോക്ക് എന്നിവയില്‍ നിന്നും ഇത് ഫോണിനെ രക്ഷിക്കും.

അതേപോലെ അങ്ങനെയൊന്നും ആര്‍ക്കും ഈ ഫോണ്‍ ഹാക്ക് ചെയ്യാനാകില്ലെന്നാണ് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നത്. ഫിംഗര്‍ പ്രിന്റ് റീഡര്‍ വഴി മാത്രമേ ഫോണ്‍ ഒരു തേര്‍ഡ് പാര്‍ട്ടി സേവനവുമായി ബന്ധിപ്പിക്കാന് കഴിയൂ എന്നതിനാല്‍ ഹാക്കിംഗ് സാധ്യതകള്‍ വളരെ കുറവാണെന്നാണ് നിര്‍മ്മാതാക്കളുടെ അവകാശവാദം. ജൂലൈ 31ന് വിപണിയില് എത്തുന്ന ഈ ഫോണിന് ഏതാണ്ട് 610 അമേരിക്കന് ഡോളരായിരിക്കും വില.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :