സിറിയന്‍ ആഭ്യന്തര യുദ്ധത്തില്‍ കൊല്ലപ്പെട്ടത് 11,500 കുട്ടികള്‍

ഡമാസ്കസ്| VISHNU N L| Last Modified ബുധന്‍, 10 ജൂണ്‍ 2015 (17:37 IST)
സിറിയയിലെ ആഭ്യന്തര യുദ്ധത്തിൽ ഇതുവരെ കൊല്ലപ്പെട്ടത് 11,500 കുഞ്ഞുങ്ങളെന്ന് റിപ്പോർട്ട് . ബ്രിട്ടീഷ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സിറിയൻ ഒബ്സർവേറ്ററി ഫോർ ഹ്യൂമൻ റൈറ്റ്സ് എന്ന സംഘടനയാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത് വിട്ടത് . 2011 ൽ ആരംഭിച്ച ആഭ്യന്തര സംഘർഷങ്ങളിൽ ഇതുവരെ രണ്ടരലക്ഷത്തോളം പേർ കൊല്ലപ്പെട്ടതായാണ് കണക്ക് . ഇതിൽ 69,494 പേർ സാധാരണക്കാരാണ് . കൊല്ലപ്പെട്ടവരിൽ 7,371 സ്ത്രീകളും ഉൾപ്പെടുന്നു.

49,106 സൈനികരും 36,464 അസദ് അനുകൂലികളും,
41,116
വിമത സേനാംഗങ്ങളും ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിട്ടുണ്ട്. ലെബനൻ സംഘടനയായ ഹിസ്ബൊള്ളയുടെ 838 പേരും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. സിറിയയില്‍ രംഗപ്രവേശനം ചെയ്തിട്ടുള്ള ഇസ്ലാമിക് സ്റ്റേറ്റ് ഭീകരവാദികളില്‍
31,247 പേരും കൊല്ലപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇവര്‍ അത്രയു വിദേശികളാണെന്നാണ് വിവരം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :