കാനഡയിലെ സ്‌കൂളില്‍ വെടിവെപ്പ്; അഞ്ചു മരണം, മൂന്ന് പേര്‍ക്ക് പരുക്ക്

സ്‌കൂളില്‍ വെടിവെപ്പ് , കാനഡ , ജസ്റ്റിൻ ട്രുഡ്യു , കാനഡ
ഒന്റാരിയോ| jibin| Last Modified ശനി, 23 ജനുവരി 2016 (11:06 IST)
കാനഡയിലെ പടിഞ്ഞാറന്‍ പ്രവിശ്യയായ സാസ്കാചെവാനിലെ ലാലോക്കിൽ സ്കൂളിൽ അക്രമി നടത്തിയ വെടിവെപ്പില്‍ അഞ്ചു മരണം. പരുക്കേറ്റ മൂന്നുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമാണ്.
വെടിവച്ചയാളെ പൊലീസ് പിടികൂടിയെന്നും സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നും കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രുഡ്യു വ്യക്തമാക്കി.

വെടിവെപ്പിനെത്തുടര്‍ന്ന് സമീപമുള്ള സ്കൂളുകള്‍ അടച്ചു. അക്രമി വെടിയുതിർക്കാൻ കാരണമെന്താണെന്ന് വ്യക്തമാക്കിയിട്ടില്ല. എന്നാൽ പ്രതിയുടെ വീട്ടിലുണ്ടായ പ്രശ്നമായിരിക്കാം സ്കൂളിൽ തീർത്തത് എന്നാണ് ലാലോക്ക് മേയറായ കെവിൻ ജാൻവിയർ അഭിപ്രായപ്പെട്ടത്.

തോക്ക് ഉപയോഗിക്കുന്നതിന് അമേരിക്കയേക്കാള്‍ കർശന നിയമമുള്ള രാജ്യമാണ് കാനഡ. അതിനാൽ സാധാരണ ഇത്തരത്തിലുള്ള സംഭവം രാജ്യത്ത് കുറവാണ്. 2014ല്‍ ഏറ്റവം കൂടുതല്‍ ഗാർഹിക അതിക്രമങ്ങളുണ്ടായ സ്ഥലമാണ് കാനഡയിലെ സാസ്കാച്വന്‍ പ്രവിശ്യയെന്നാണ് പൊലീസ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :