സിആര്‍ രവിചന്ദ്രന്‍|
Last Modified ചൊവ്വ, 6 ഓഗസ്റ്റ് 2024 (16:16 IST)
ഷേഖ് ഹസീനയുടെ സാരികളും പെയിന്റിങ്ങുകളും മോഷ്ടിച്ച് പ്രതിഷേധക്കാര്‍. ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീനയുടെ വസതി പ്രതിഷേധക്കാര്‍ അടിച്ച് തകര്‍ത്തിരിക്കുകയാണ്. ഹസീനയുടെ സാരികളും പെയ്ന്റിങ്ങുകളും അടിവസ്ത്രങ്ങള്‍ ഉള്‍പ്പെടെ ആളുകള്‍ മോഷ്ടിച്ചുകൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. സാരിയും അടിവസ്ത്രങ്ങളും മോഷ്ടിച്ച ഒരു യുവാവ് പറയുന്നത് ഇതുതന്റെ ഭാര്യയ്ക്ക് നല്‍കുമെന്നും അവളെ പ്രധാനമന്ത്രിയാക്കാന്‍ പോകുകയാണെന്നുമാണ്.
കൂടാതെ വസതിയിലെ രേഖകളും ഫയലുകളുമെല്ലാം പ്രതിഷേധക്കാര്‍ നശിപ്പിച്ചു. ചിലര്‍ കിടക്കയില്‍ കിടന്ന് സെല്‍ഫി എടുക്കുന്നതും ഭക്ഷണം മോഷ്ടിച്ച് കഴിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. വസതിയിലെ പെയിന്റിങ്ങുകളും പ്രതിഷേധക്കാര്‍ മോഷ്ടിച്ചു കൊണ്ടുപോയി. ഹസീന രാജിവച്ചതിന് പിന്നാലെ സൈന്യം രാജ്യത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുകയാണ്. ബംഗ്ലാദേശില്‍ ഇടക്കാല സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ബംഗ്ലാദേശ് ചീഫ് ഓഫ് ആര്‍മി സ്റ്റാഫ് ബേക്കര്‍ ഉസ്മാന്‍ പറഞ്ഞു.