വിചാരണയ്ക്കായി ഷേഖ് ഹസീനയെ കൈമാറണം, ഇന്ത്യയോട് ആവശ്യപ്പെട്ട് ബംഗ്ലാദേശ് നാഷണൽ പാർട്ടി

Sheikh Hasina, Bangladesh Election result 2024, Bangladesh News
Sheikh Hasina
അഭിറാം മനോഹർ| Last Modified ബുധന്‍, 21 ഓഗസ്റ്റ് 2024 (12:34 IST)
ഇന്ത്യയില്‍ കഴിയുന്ന മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ ബംഗ്ലാദേശിന് കൈമാറണമെന്ന് ബംഗ്ലാദേശ് നാഷണല്‍ പാര്‍ട്ടി. വിചാരണയ്ക്കായി ഹസീനയെ വിട്ടുനല്‍കാനാണ് ബിഎന്‍പിയുടെ ആവശ്യം. രാജ്യത്തെ വിപ്ലവം തകര്‍ക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ഹസീന വിചാരണ നേരിടണമെന്ന് ബിഎന്‍പി സെക്രട്ടറി മിര്‍സ ഫക്രുല്‍ ഇസ്ലാം അലംഗിര്‍ പറഞ്ഞു.

നിസാരക്കുറ്റങ്ങളല്ല ഷേഖ് ഹസീനയ്ക്ക് മുകളിലുള്ളത്. നിയമപരമായ വഴിയിലൂടെ ഹസീനയെ കൈമാറാന്‍ തയ്യാറാകണം. 15 വര്‍ഷത്തെ ഹസീനയുടെ ഭരണം രാജ്യത്തിന്റെ ജനാധിപത്യത്തെയും പുരോഗതിയേയും തടസപ്പെടുത്തിയതായും മിര്‍സ ഫക്രുല്‍ ഇസ്ലാം മിര്‍സ പറഞ്ഞു. വിദ്യാര്‍ഥി പ്രക്ഷോഭത്തെ തുടര്‍ന്നുണ്ടായ ആഭ്യന്തര കലാപം രൂക്ഷമായതോടെയായിരുന്നു പ്രധാനമന്ത്രി സ്ഥാനം രാജിവെച്ച് ഷേഖ് ഹസീന ഇന്ത്യയില്‍ അഭയം തേടിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :