Last Modified ശനി, 31 ഓഗസ്റ്റ് 2019 (13:20 IST)
ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ഷെയ്‌ൻ വോൺ വീണ്ടും ലൈംഗിക വിവാദത്തിൽ. കമുകിക്കും മറ്റു രണ്ട് ലൈംഗിക തൊഴിലാളികൾക്കുമൊപ്പം സെക്സ് പാർട്ടി നടത്തിയതാണ് വീണ്ടും വിവാദത്തിന് കാരണമായത്. ലണ്ടനിലെ ഷെയ്ൻ വോണിന്റ് വീട്ടിൽ ജാനാലകൾ തുറന്നിട്ട് അയൽകാരെ അലോസരപ്പെടുത്തുന്ന വിധത്തിലായിരുന്നു സെക്സ് പാർട്ടി എന്നാണ് ഇംഗ്ലീഷ് മാധ്യമമായ ദ സൺ റിപ്പോർട്ട് ചെയ്യുന്നത്.
ഷെയ്ൻ വോണിന്റെ വീട്ടിൽനിന്നുമുള്ള ശബ്ദം കാരണാം ഉറങ്ങാൻ കഴിഞ്ഞില്ല എന്നും. രാത്രി ഏറെ വൈകി മൂന്ന് സ്ത്രീകൾ വീട്ടിൽനിന്നും ഇറങ്ങിപ്പോകുന്നത് കണ്ടു എന്നും അയൽക്കാർ വ്യക്തമാക്കിയിട്ടുണ്ട്. ഇതാദ്യമായല്ല
ഷെയ്ൻ വോൺ ലൈംഗിക ആരോപണങ്ങളിൽ പെടുന്നത്
വോണുമായി താനിക്ക് മുന്ന് മാസത്തെ ബന്ധമുണ്ടെന്ന് ഒരു ലൈംഗിക തൊഴിലാളി വെളിപ്പെടുത്തിയതോടെയാണ് സിമോൺ കലഹനുമായുള്ള വിവാഹ ബന്ധം തകർന്നത്. ബ്രിട്ടീഷ് നേഴ്സിന് അശ്ലീല സന്ദേശമയച്ചതിന്റെ പേരിൽ 2000ൽ ഷെയ്ൻവോൺ വിവാദത്തിൽ പെട്ടിരുന്നു.