മിയാമി|
VISHNU N L|
Last Modified വ്യാഴം, 27 ഓഗസ്റ്റ് 2015 (11:16 IST)
നഗരങ്ങളേയും രാജ്യങ്ങളേയു ലോക ഭൂപടത്തില്‍ നിന്ന് തുടച്ചു നീക്കുന്ന വലിയ പ്രകൃതി ദുരന്തത്തിന് സമയമാകാറായെന്ന് മുന്നറിയിപ്പ്. അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയാണ് ഈ സുപ്രധാനമായ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. അടുത്ത ഇരുന്നൂറ് വര്‍ഷത്തിനുളളില്‍ ആഗോളതലത്തില്‍ സമുദ്രനിരപ്പ് ഏകദേശം ഒരു മീറ്റര്‍ വരെ ഉയരുമെന്നും ചില രാജ്യങ്ങള്ഊം നഗരങ്ങളും കടലിനടിയിലാകുമെന്നും നാസ പറയുന്നു.
നിലവിലെ സമുദ്രനിരപ്പില്‍ നിന്ന് ഒരുമീറ്റര്‍ ദൂരത്തിനുളളില്‍ കഴിയുന്ന 150 ദശലക്ഷം തീരദേശവാസികള്‍ ഇതേ കാരണം കൊണ്ടുതന്നെ അഭയാര്‍ഥികളായേക്കാം. പസഫിക് ദ്വീപ് രാജ്യങ്ങളെയും താഴ്ന്ന നിരപ്പിലുളള ഫ്ളോറിഡ പോലെയുളള ചില യുഎസ് സംസ്ഥാനങ്ങളെയും ടോക്കിയോ സിംഗപ്പൂര്‍ പോലെയുളള ലോക നഗരങ്ങളെയും ഇല്ലാതാക്കും. ഇവ ഭൂപടത്തില്‍ നിന്ന് അപ്രത്യക്ഷമായേക്കാമെന്നും നാസയുടെ ഭൗമശാസ്ത്ര വിഭാഗം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.
ഏറ്റവും പുതിയ സാറ്റലൈറ്റ് ചിത്രങ്ങളുടെ അടിസ്ഥാനത്തിലാണ് നാസ ശാസ്ത്രജ്ഞര്‍ നല്കുന്ന വിശദീകരണം. ഗ്രീന്‍ലാന്‍ഡിലെയും അന്റാര്‍ട്ടിക്കയിലെയും മഞ്ഞുപാളികള്‍ വളരെ വേഗത്തില്‍ ഉരുകുന്നതാണ് സമുദ്രനിരപ്പ് ഉയരാന്‍ പ്രധാന കാരണമാവുക. കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് സമുദ്രങ്ങളിലെ താപനില വളരെയധികമാവുന്നത് മഞ്ഞുരുകുന്നതിന്റെ വേഗത വര്‍ധിപ്പിക്കുന്നു.