ഇന്ത്യന്‍ വീട്ടുവേലക്കാരിയുടെ കൈവെട്ടിയ സംഭവം വ്യാജമെന്ന് സൌദി പൊലീസ്

റിയാദ്| VISHNU N L| Last Modified ശനി, 17 ഒക്‌ടോബര്‍ 2015 (18:27 IST)
സൌദി അറേബ്യയില്‍ ഇന്ത്യന്‍ വീട്ടുവേലക്കാരിയുടെ കൈവെട്ടിമാറ്റിയ സംഭവത്തില്‍ വീട്ടുടമസ്ഥരെ കുറ്റവിമുക്തരാക്കുന്ന റിപ്പോര്‍ട്ടുമായി സൌദി. രക്ഷപ്പടുന്നതിനിടെ മൂന്നാം നിലയിലെ ജാലകത്തില്‍നിന്നും താഴേക്കു വീണപ്പോഴാണ് ഇവരുടെ കൈ മുറിഞ്ഞതെന്നാണ് പൊലീസ് പറയുന്നത്. കസ്തൂരിയെ പരിശോധിച്ച ഡോക്ടര്‍മാര്‍ ഇക്കാര്യമാണ് അറിയിച്ചതെന്ന് പൊലീസ് വക്താവ് ഫവാസ് അല്‍ മയിമന്‍ പറഞ്ഞു.

വീഴ്ചയിലാണ് ഇവരുടെ കൈപ്പത്തി മുറിഞ്ഞത് എന്നാണ് സൌദി ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ട്. ഇവരുടെ നില സുരക്ഷിതമാണെന്ന് പൊലീസ് അറിയിച്ചു. 55 കാരിയായ തമിഴ്നാട് വെല്ലൂര്‍ സ്വദേശി കസ്തൂരി മണിരത്നം എന്ന 55കാരിയാണ് കൈപ്പത്തി മുറിഞ്ഞ നിലയില്‍ റിയാദിലെ ആശുപത്രിയിലുള്ളത്. ക്രൂരമായി പീഡിപ്പിച്ചിരുന്ന വീട്ടുടമ ഇവരുടെ കൈപ്പത്തി വെട്ടിമാറ്റിയതാായിരുന്നു വാര്‍ത്തകള്‍. കസ്തൂരിയും ഇതാണ് പറഞ്ഞത്. തുടര്‍ന്ന് ഇന്ത്യന്‍ നയതന്ത്രകാര്യാലയം സൌദിയോട് റിപ്പോര്‍ട്ട് തേടിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :