Saudi Pakistan Defence Pact: പാകിസ്ഥാനെതിരായ ആക്രമണം സൗദിയെ ആക്രമിക്കുന്നത് പോലെ,പ്രതിരോധകരാർ ഒപ്പിട്ട് സൗദിയും പാകിസ്ഥാനും

India Diplomacy, Pakistan- Saudi arbia, Defence pact, ഇന്ത്യ നയതന്ത്രം, പാകിസ്ഥാൻ- സൗദി, പ്രതിരോധകരാർ
അഭിറാം മനോഹർ| Last Modified വ്യാഴം, 18 സെപ്‌റ്റംബര്‍ 2025 (15:12 IST)
Saudi Pakistan Defence pact
പശ്ചിമേഷ്യയിലെ സമവാക്യങ്ങളെ മാറ്റിമറിച്ച് പാകിസ്ഥാനുമായി നിര്‍ണായക പ്രതിരോധ കരാറില്‍ ഒപ്പുവെച്ച് സൗദി അറേബ്യ. പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് നടത്തിയ ഔദ്യോഗിക സന്ദര്‍ശനത്തിനിടെയാണ് കരാറില്‍ ഒപ്പുവെച്ചത്. ഒരു രാജ്യത്തിനെതിരായ ആക്രമണം ഇരുരാജ്യങ്ങള്‍ക്കും എതിരായ ആക്രമണമായി കണക്കാക്കുമെന്നാണ് പ്രതിരോധകരാറിലെ പ്രധാന വ്യവസ്ഥ. സൗദി കിരീടാവകാശിയുടെ റിയാദിലെ അല്‍- യമാമ കൊട്ടാരത്തില്‍ വെച്ചായിരുന്നു ഇരു രാഷ്ട്രത്തലവന്മാരും തമ്മിലുള്ള കൂടിക്കാഴ്ച.

ഖത്തറില്‍ ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഇസ്രായേല്‍ വ്യോമാക്രമണം നടത്തി ഏതാനും ദിവസങ്ങള്‍ക്കുള്ളിലാണ് പാകിസ്ഥാനുമായി സൗദി പ്രതിരോധ സഹകരണ കരാറിലെത്തിയിരിക്കുന്നത്. ഓപ്പറേഷന്‍ സിന്ദൂറിന്റെ പശ്ചാത്തലത്തിലാണ് പുതിയ കരാര്‍ എന്നതാണ് ഇന്ത്യയെ ആശങ്കപ്പെടുത്തുന്നത്. ചരിത്രപരമായി പാക്- സൗദി ബന്ധമുണ്ടെങ്കിലും അതൊരു പ്രതിരോധ കൂട്ടായ്മയായി മാറുന്നത് ഇന്ത്യയുടെ തന്ത്രപരമായ നയങ്ങളില്‍ മാറ്റങ്ങള്‍ ആവശ്യപ്പെടുമെന്ന് ഉറപ്പാണ്. നിലവില്‍ സൗദിയെ ഇന്ത്യ എണ്ണയ്ക്ക് ആശ്രയിക്കുന്നുണ്ട് എന്നതിനാല്‍ ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കാന്‍ പുതിയ പ്രതിരോധ കൂട്ടായ്മ കാരണം പാകിസ്ഥാന് സാധിക്കും. അതേസമയം ഗള്‍ഫ് മേഖലയില്‍ മറ്റ് രാജ്യങ്ങളുമായി സഹകരണം മെച്ചപ്പെടുത്താനാകും ഇന്ത്യയുടെ പുതിയ ശ്രമങ്ങള്‍.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :