തീവ്രവാദം: സൗദിയില്‍ ഒറ്റദിവസം 81 പേരുടെ വധശിക്ഷ നടപ്പാക്കി

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 12 മാര്‍ച്ച് 2022 (22:07 IST)
തീവ്രവാദത്തിന് ശിക്ഷിക്കപ്പെട്ട 81 പേരുടെ സൗദിയില്‍ ഒറ്റദിവസം നടപ്പാക്കി. ഭീകരസംഘടനകളായ ഇസ്ലാമിക് സ്റ്റേറ്റ്, അല്‍ഖ്വയ്ദ, യെമനിലെ ഹൂതി വിമതര്‍ എന്നിവരുമായി ബന്ധമുള്ളവരുടെ വധശിക്ഷയാണ് നടപ്പാക്കിയത്. സൗദി പ്രസ് ഏജന്‍സിയാണ് ഇക്കാര്യം അറിയിച്ചത്. പ്രധാന നഗരങ്ങളില്‍ ഇവര്‍ അക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്നതായി അധികൃതര്‍ അറിയിച്ചു. ശിക്ഷിക്കപ്പെട്ട 73 പേരും സൗദി പൗരന്മാരാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :