സൗദിയിൽനിന്നും വിദേശ രാജ്യങ്ങളിലേയ്ക്കുള്ള വിമാനയാത്രാ വിലക്ക് പിൻവലിച്ചു

വെബ്ദുനിയ ലേഖകൻ| Last Modified തിങ്കള്‍, 28 ഡിസം‌ബര്‍ 2020 (08:51 IST)
റിയാദ്: സൗദി ആറേബ്യയിൽനിന്നും വിദേശ രാജ്യങ്ങളിലേയ്ക്കുള്ള വിമാനയാത്രാ വിലക്ക് നീക്കിയതായി സൗദി സിവിൽ ഏവിയേഷൻ അതോറിറ്റി. എന്നാൽ അതിവ്യാപന ശേഷിയുള്ള കൊവിഡ് വൈറസ് സാനിധ്യം കണ്ടെത്തിയ സാജ്യങ്ങളിലേയ്ക്ക് വിമാന യാത്രയ്ക്ക് അനുമതിയില്ല. കർഷനമായ മാനദണ്ഡങ്ങളോടെയാണ് സൗദിയിൽ നിന്നും വിമാനങ്ങൾക്ക് യാത്രാനുമതി നൽകിയിരിയ്ക്കുന്നത്. ഇതോടെ വന്ദേഭാരത് വിമാനങ്ങൾക്ക് സർവീസ് നടത്താനാകും

വിദേശ പൗരൻമാർക്ക് മാത്രമാണ് യാത്ര ചെയ്യാനാവുക. സ്വദേശികൾക്ക് യാത്ര ചെയ്യാൻ അനുമതിയില്ല. എന്നാൽ സൗദിയിലേയ്ക്കുള്ള യാത്ര വിലക്ക് തുടരും. സൗദിയിൽനിന്നും നിന്നും മറ്റു രാജ്യങ്ങളിലേയ്ക്ക് യാത്ര ചെയ്യാൻ മാത്രമാണ് നിലവിൽ അനുമതി നൽകിയിട്ടുള്ളത്. ബ്രിട്ടണിൽ അതി വ്യാപന ശേഷിയുള്ള കൊവിഡ് വൈറസിന്റെ സാനിധ്യം കണ്ടെത്തിയതിനെ തുടർന്ന് കഴിഞ്ഞ ആഴ്ചയാണ് സൗദി അതിർത്തികൾ അടച്ച് വിമാന യാത്രകൾക്ക് വിലക്കേർപ്പെടുത്തിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :