നായയെ കണ്ടെത്താൻ വിമാനം വാടകയ്ക്ക് എടുത്ത് യുവതി; 7000 ഡോളർ വാഗ്ദാനം

സാൻഫ്രാൻസിസ്‌കോ സ്വദേശിയായ എമിലി തലെർമോയാണ് വിമാനം വാടകയ്‌ക്കെടുത്തിരിക്കുന്നത്.

തുമ്പി ഏബ്രഹാം| Last Modified ഞായര്‍, 22 ഡിസം‌ബര്‍ 2019 (14:40 IST)
കാണാതായ വളർത്തുനായയെ കണ്ടെത്താൻ വിമാനം വാടകയ്‌ക്കെടുത്ത് യുവതി. സാൻഫ്രാൻസിസ്‌കോ സ്വദേശിയായ എമിലി തലെർമോയാണ് വിമാനം വാടകയ്‌ക്കെടുത്തിരിക്കുന്നത്. ജാക്സൺ എന്ന നീലക്കണ്ണുള്ള ആസ്‌ട്രേലിയൻ ഷെപേർഡിനിനെയാണ് കാണാതായത്.

1200 ഡോളറിന് വാടകയ്‌ക്കെടുത്ത വിമാനത്തിന് പുറത്ത് നായയുടെ ഫോട്ടോയും പേരുവിവരങ്ങളും ചേർത്ത ബാനറും വച്ചിട്ടുണ്ട്. ജാക്‌സണെ തേടി വിമാനം നഗരത്തിൽ പറന്നത് രണ്ടര മണിക്കൂറാണ്.

തന്റെ ഓമന നായയെ കുറിച്ച് വിവരം നൽകുന്നവർക്ക് 7000 ഡോളർ പാരിതോഷികമാണ് എമിലി വാഗ്ദാനം ചെയ്തിരിക്കുന്നത്. ഗ്രോസറി ഷോപ്പിന് പുറത്ത് നിന്ന് തന്റെ ജാക്‌സണെ ആരോ മോഷ്ടിച്ചതാണെന്നും അവർ പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :