സൈബീരിയയില്‍ പെട്ടന്ന് സൂര്യനെ കാണാതായി; മൂന്നു മണിക്കൂറോളം സംഭവിക്കുന്നത് എന്തെന്നറിയാതെ ജനം

Sumeesh| Last Modified വെള്ളി, 3 ഓഗസ്റ്റ് 2018 (16:13 IST)
സൈബീരിയ: ഉത്തര ധ്രുവത്തോട് ചേര്‍ന്ന് കിടക്കുന്ന രാജ്യമായ സൈബീരിയയിൽ പകൽ പെട്ടന്ന് അപ്രത്യക്ഷമായി. പെട്ടന്ന് അന്തരീക്ഷമാകെ ഇരുട്ടിൽ മൂടുകയായിരുന്നു. മൂന്നു മണിക്കൂറോളം സംഭവിക്കുന്നതെന്താണെന്നാറിയതെ പകലിലെ ഇരുട്ടിൽ ആളുകൾ പരിഭ്രാന്തരായി.

രാവിലെ 11 മണി കഴിഞ്ഞതോടെ അന്തരീക്ഷമാകെ ഇരുട്ട് മൂടുകയായിരുന്നു. പിന്നീട് 2 മണിയോടെയാണ് സൂര്യം പ്രത്യക്ഷപ്പെട്ടത്. വെളിച്ചം വീഴുമ്പോൾ അന്തരീക്ഷത്തിലാകെ ചാരവും പൊടിയും പുകയും നിറഞ്ഞിരുന്നു. ഇവയാണ് സൂര്യനെ മറച്ച് പ്രദേശമാകെ ഇരുട്ടിലാക്കിയത് എന്ന് പിന്നീട് കണ്ടെത്തി.

റഷ്യയിലെ ചില മേഖലയിലുണ്ടായ കാട്ടുതീയുടെ ചാരവും പുകയും ധ്രുവക്കാറ്റിലൂടെ സൈബീരിയയെ മൂടിയതോടെ സൂര്യൻ മറയപ്പെടുകയായിരുന്നു. മൂന്നു മണിക്കൂറോളം ആളുകളെ വലിയ രീതിയിൽ ഇത് ഭീതി പരത്തി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :