സിആര്‍ രവിചന്ദ്രന്‍|
Last Modified ബുധന്‍, 9 നവംബര്‍ 2022 (10:58 IST)
റഷ്യയുമായി ചര്‍ച്ചയാകാമെന്ന് യുക്രൈയിന്‍ പ്രസിഡന്റ് വ്‌ളാതിമിര്‍ സെലന്‍സ്‌കി. കൂടാതെ യഥാര്‍ത്ഥ ചര്‍ച്ചയ്ക്ക് റഷ്യയെ പ്രേരിപ്പിക്കാന്‍ രാജ്യാന്തര സമൂഹത്തോട് അഭ്യര്‍ത്ഥിക്കുന്നതായും അദ്ദേഹം പറഞ്ഞു. അമേരിക്കയില്‍ ഇടക്കാല തിരഞ്ഞെടുപ്പ് നടക്കവെയാണ് സെലന്‍സ്‌കിയുടെ നിലപാട് മാറ്റം.
അതേസമയം
റഷ്യ പിടിച്ചെടുത്ത ഭാഗങ്ങള്‍ വിട്ടു നല്‍കണമെന്നും യുദ്ധം കൊണ്ട് ഉണ്ടായ നാശനഷ്ടങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും സെലന്‍സ്‌കി പറഞ്ഞു. നേരത്തെ റഷ്യന്‍ പ്രസിഡന്റ് പുടിനുമായി യാതൊരുവിധ ചര്‍ച്ചയ്ക്കും പാടില്ലെന്ന ഉത്തരവില്‍ സെലന്‍സ്‌കി സെപ്റ്റംബര്‍ മാസത്തില്‍ ഒപ്പു വച്ചിരുന്നു.