സിആര്‍ രവിചന്ദ്രന്‍|
Last Modified ചൊവ്വ, 1 മാര്‍ച്ച് 2022 (08:26 IST)
യുക്രൈന് പ്രസിഡന്റ് വ്ളാദിമിര്‍ സെലെന്‍സ്കിയെ വധിക്കാന്‍ റഷ്യ കൂലിപ്പടയെ ഇറക്കിയതായി റിപ്പോര്‍ട്ട്. 400 കൂലിപ്പടയാളികളെ ഇതിനായി റഷ്യ നിയോഗിച്ചെന്നായിരുന്നു റിപ്പോര്‍ട്ട്. ഒരുമാസം മുന്‍പ് തന്നെ ഈ സംഘം യുക്രൈനില്‍ എത്തിയെന്നായിരുന്നു റിപ്പോര്‍ട്ട്. ഇതിനുപിന്നില്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാദമിര്‍ പുടിന്റെ സുരക്ഷ വിഭാഗം ദ വാഗ്നര്‍ ഗ്രൂപ്പാണ് ഇതിന് പിന്നിലെന്നാണ് റിപ്പോര്‍ട്ട്.
ഇതിനുപിന്നാലെയാണ് യുക്രൈന് കീവില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. അതേസമയം ഉപരോധങ്ങള്‍ കാരണം റഷ്യയുടെ സാമ്പത്തിക രംഗം തകര്‍ന്നിരിക്കുകയാണ്.