സിആര്‍ രവിചന്ദ്രന്‍|
Last Modified വ്യാഴം, 24 ഫെബ്രുവരി 2022 (11:39 IST)
റഷ്യ യുക്രൈനിനെ ആക്രമിക്കുന്ന സാഹചര്യത്തില്‍ അമേരിക്കയും നാറ്റോ സഖ്യവും യുദ്ധമുഖത്തെത്തിയാല്‍ മൂന്നാംലോക മഹായുദ്ധം ഉണ്ടാകാനാണ് സാധ്യത. നിലവില്‍ രാജ്യത്തെ വ്യോമഗതാഗതം ഉക്രൈന് നിര്‍ത്തലാക്കിയിട്ടുണ്ട്. ആക്രമണത്തെ കൈയുകെട്ടി നോക്കി നില്‍ക്കില്ലെന്ന് അമേരിക്ക പറഞ്ഞു. ഇതിനു മറുപടിയുണ്ടാകുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് അറിയിച്ചു.
യുക്രൈനില്‍ കരമാര്‍ഗവും ആക്രമണം ആരംഭിച്ച് റഷ്യ. യുക്രൈനില്‍ വ്യാപക സ്ഫോടനങ്ങള്‍ നടക്കുകയാണ്. ജനം ഭീതിയിലായിട്ടുണ്ട്. യുക്രൈന്റെ വിവിധ തുറമുഖങ്ങളിലും നഗരങ്ങളിലുമാണ് മിസൈല്‍ ആക്രമണം നടക്കുന്നത്. എത്രയും വേഗം യുക്രൈന് കീഴ്പ്പെടുത്തുകയാണ് ലക്ഷ്യം. തലസ്ഥാനമായ കീവ് അടക്കം പത്തു നഗരങ്ങളില്‍ ആക്രമണം സ്ഥിരീകരിച്ചു. ആക്രമണത്തെ കുറിച്ച് ഐക്യരാഷ്ട്രസഭാ രക്ഷാസമിതിയില്‍ ചര്‍ച്ച നടക്കുകയാണ്. അതേസമയം ജനങ്ങളെ ആക്രമിക്കാന്‍ റഷ്യ ഉദ്ദേശിക്കുന്നില്ലെന്ന് റഷ്യന്‍ വക്താവ് അറിയിച്ചു.