കരിങ്കടലിൽ തകർന്നുവീണ സൈനിക വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു

92 യാത്രക്കാരുമായി സിറിയയിലേക്ക് പോയ റഷ്യൻ വിമാനം തകർന്നതായി സ്ഥിരീകരണം

മോസ്​കോ| സജിത്ത്| Last Updated: ഞായര്‍, 25 ഡിസം‌ബര്‍ 2016 (15:11 IST)
സിറിയയിലേക്ക് പോവുകയായിരുന്ന റഷ്യൻ സൈനിക വിമാനം കരിങ്കടലിൽ തകർന്നു വീണതായി സ്ഥിരീകരണം. കരിങ്കടലിൽ വിമാനത്തിന്റെ ഭാഗങ്ങൾ കണ്ടെത്തിയതായി റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. റഷ്യൻ ടെലിവിഷന്റെ കണക്കനുസരിച്ച് വിമാനത്തില്‍ 84 യാത്രക്കാരും എട്ട് ക്രൂ മെമ്പേഴ്സുമടക്കം 92 പേരാണ് ഉണ്ടായിരുന്നത്.

കരിങ്കടലിൽ തിരത്തുള്ള സോചി നഗരത്തില്‍ ഒന്നര കിലോമീറ്ററോളം അകലെയാണ് രക്ഷാപ്രവർത്തകർ വിമാനാവശിഷ്ടം കണ്ടെത്തിയത്. അൻപതു മുതൽ എഴുപതു വരെ മീറ്റർ ആഴത്തിലാണ് വിമാനഭാഗങ്ങളുള്ളതെന്നാണ് സൂചന. അപകടത്തിൽ മരിച്ച ഒരാളുടെ മൃതദേഹം പുറത്തെടുത്തതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

സോചിയിൽ നിന്ന് പറന്നുയർന്ന ഉടൻ തന്നെ വിമാനത്തിന്റെ റഡാറുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു. മോസ്കോ സമയം രാവിലെ 5:40നാണ് വിമാനവുമായുള്ള ബന്ധം ഇല്ലാതായത്. റഷ്യൻ മാധ്യമങ്ങളാണ് വിമാനം കാണാതായ​ വാർത്ത പുറത്ത്​ വിട്ടത്. അപകടം നടന്നതായി റഷ്യൻ പ്രതിരോധ മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ സ്ഥിരീകരിച്ചു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :