റഷ്യൻ സൈനിക ഹെലികോപ്റ്റർ വെടിവച്ചിട്ടു; 2 മരണം, മാപ്പുപറഞ്ഞ് അസർബൈജാൻ

Wikimedia Common
വെബ്ദുനിയ ലേഖകൻ| Last Updated: ചൊവ്വ, 10 നവം‌ബര്‍ 2020 (10:02 IST)
മോസ്കോ: റഷ്യൻ സൈനിക ഹെലികോപ്റ്ററിനെ അർമേനിയയിൽ വെളിവച്ചിട്ടു, അർമേനിയൻ അതിർത്തിയിൽവച്ച് അസർബൈജാനാണ് ഹെലികോപ്റ്റർ വെടിവച്ചിട്ടത് എന്നാണ് റിപ്പോർട്ടുകൾ. ഹെലികോപ്റ്ററിൽ ഉണ്ടായിരുന്ന രണ്ടുപേർ മരിച്ചു. ഒരാളെ ആശുപത്രിയിലേലേയ്ക്ക് മാറ്റിയിരിയ്ക്കുകയാണ്. റഷ്യയുടെ എംഐ 24 ഹെലികോപ്റ്ററാണ് വെടിവച്ചിട്ടത്.

കൈകൾകൊണ്ട് വിക്ഷേപിയ്ക്കാവുന്ന വ്യോമ പ്രതിരോധ സംവിധാനം ഉപയോഗിച്ചാണ് ഹെലികോപ്റ്റർ തകർത്തതെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. സംഭവത്തിൽ മാപ്പുപറഞ്ഞ് അസർബൈജാൻ രംഗത്തെത്തുകയും ചെയ്തു. അബദ്ധത്തിൽ സംഭവിച്ചതാണെന്ന് കാട്ടി അസർബൈജാൻ വിദേശകാര്യ മന്ത്രാലയം പ്രസ്ഥാവന ഇറക്കിയതായി അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :