ആണവായുധ നിയന്ത്രണ കരാറില്‍ നിന്ന് റഷ്യ പിന്മാറി; ആശങ്കയോടെ ലോകം

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 22 ഫെബ്രുവരി 2023 (09:26 IST)
ആണവായുധ നിയന്ത്രണ കരാറില്‍ നിന്ന് പിന്മാറി. 2010ല്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയും റഷ്യന്‍ പ്രസിഡന്റ് ദിമിത്രി മെദ്വദോവും ഒപ്പുവച്ച കരാറാണിത്. കരാര്‍ പ്രകാരം ആണവ ശേഖരത്തിന്റെ എണ്ണം 1550 ഉം മിസൈലുകളുടെയും ബോംബറുകളുടെയും എണ്ണം 700ഉം ആയി പരിമിതപ്പെടുത്തുന്നതാണ്. ഇത് പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കാനും കരാറില്‍ ഉണ്ട്. ഇതില്‍ നിന്നാണ് ഇപ്പോള്‍ റഷ്യ പിന്മാറിയത്.

ജോ ബൈഡന്‍ യുക്രൈന്‍ സന്ദര്‍ശിച്ചതിന് പിന്നാലെയാണ് പുടിന്‍ പുതിയ പ്രഖ്യാപനം നടത്തിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :