റഷ്യ-യുക്രൈന്‍ യുദ്ധം: പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ള 63 ജപ്പാന്‍കാര്‍ക്ക് റഷ്യ ഉപരോധം ഏര്‍പ്പെടുത്തി

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 4 മെയ് 2022 (15:48 IST)
മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള 63 ജപ്പാന്‍കാര്‍ക്ക് റഷ്യ ഉപരോധം ഏര്‍പ്പെടുത്തി. റഷ്യന്‍ വിദേശകാര്യമന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്. ഉപരോധത്തില്‍ ഉള്ളവര്‍ മാധ്യമപ്രവര്‍ത്തകരും പ്രഫസര്‍മാരുമാരും രാഷ്ട്രീയക്കാരുമാണ്. മോസ്‌കോയെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയിലുള്ള വാചക കസര്‍ത്ത് നടത്തുന്നതാണ് നടപടിക്ക് പിന്നിലെന്ന് വിദേശകാര്യമന്ത്രി അറിയിച്ചു.

ലിസ്റ്റിലുള്ള പ്രധാന വ്യക്തികള്‍ ജപ്പാനിസ് പ്രധാനമന്ത്രി ഭുമിയോ കിഷിഡ, വിദേശകാര്യമന്ത്രി യോഷിമാസാ ഹയാഷി, പ്രതിരോധമന്ത്രിനോബുവോ കിഷി തുടങ്ങിയവരാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :