മാഫിയബന്ധം: ഇറ്റാലിയന്‍ മുന്‍ മന്ത്രി അറസ്റ്റില്‍

റോം| jibin| Last Modified വെള്ളി, 9 മെയ് 2014 (18:46 IST)
മാഫിയബന്ധം പുലര്‍ത്തിയെന്ന് വ്യക്തമായതിനെ തുടര്‍ന്ന് ഇറ്റാലിയന്‍ മുന്‍ മന്ത്രി അറസ്റ്റിലായി.

അന്വേഷണത്തില്‍ ക്ളോഡിയോ സ്കാജോലയ്ക്ക് മാഫിയ തലവനായ അമേദിയോയുമായി അടുത്ത ബന്ധം പുലര്‍ത്തിയതായി മനസിലാക്കിയതായി പബ്ളിക് പ്രോസിക്യൂട്ടര്‍ ഫെഡേറിയോ കാഫിയേറോ പറഞ്ഞു.

ഇവര്‍ തമ്മിലുള്ള ബന്ധത്തിന്റെ തെളിവുകള്‍ അന്വേഷണ സംഘത്തിനു ലഭിച്ചു. റോമിലെ ഒരു ഹോട്ടലില്‍ നിന്നാണ് പൊലീസ് മുന്‍മന്ത്രിയെ അറസ്റ്റ് ചെയ്തത്. മുന്‍ ഇറ്റാലിയന്‍ സര്‍ക്കാരിലെ സാമ്പത്തിക-ആഭ്യന്തര വകുപ്പ് മന്ത്രിയായിരുന്നു ക്ളോഡിയോ സ്കാജോല.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :