നടുക്കടലില്‍ കുടുങ്ങിയ അഭയാര്‍ഥികള്‍ക്ക് അഭയം നല്‍കാമെന്ന് ഫിലിപ്പീന്‍സ്

റോഹിന്‍ജ്യാ മുസ്‌ലിം , റോഹിന്‍ജ്യാ മുസ്‌ലിം അഭയാര്‍ഥികള്‍ , ഫിലിപ്പീന്‍സ്
മനില| jibin| Last Modified ബുധന്‍, 20 മെയ് 2015 (08:28 IST)
ബോട്ടില്‍ ഭക്ഷണമോ വെള്ളമോ ഇല്ലാതെ കടലില്‍ കുടുങ്ങിയ റോഹിന്‍ജ്യാ മുസ്‌ലിം അഭയാര്‍ഥികള്‍ക്ക് അഭയം നല്‍കാമെന്ന വാഗ്ദാനവുമായി ഫിലിപ്പീന്‍സ് രംഗത്തെത്തി. മ്യാന്‍മറിലെ പീഡനവും ബംഗ്ലദേശിലെ പട്ടിണിയും മൂലം പലായനം ചെയ്ത
ആയിരക്കണക്കിനാളുകളാണ് നടുക്കടലില്‍ കുടുങ്ങികിടക്കുന്നത്.

വംശീയ ന്യൂനപക്ഷമായ റോഹിന്‍ജ്യാ മുസ്‌ലിംമുകളെ അയല്‍രാജ്യങ്ങളിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത മനുഷ്യക്കടത്തുകാര്‍ കടലില്‍ ഉപേക്ഷിക്കുകയായിരുന്നു. അയല്‍രാജ്യങ്ങള്‍ കൂടി പുറന്തള്ളിയതോടെ ഇവര്‍ കടലില്‍ പട്ടിണികിടന്നു മരിക്കുന്ന അവസ്ഥയാണ്. മ്യാന്‍മറില്‍ നിന്ന് പലായനം ചെയ്യുന്ന വനിതകളും കുട്ടികളും അടക്കമുള്ള രണ്ടായിരത്തോളം അഭയാര്‍ത്ഥികള്‍ ഭക്ഷണമോ വെള്ളമോ ലഭിക്കാതെ കടലില്‍ കുടുങ്ങിയിരിക്കുകയാണെന്ന് ഐക്യരാഷ്ട്രസഭയുടെ റിപ്പോര്‍ട്ട്.

റോഹിങ്ക്യന്‍ ന്യൂനപക്ഷങ്ങളെ മരിക്കാന്‍ വിടരുതെന്ന ആഗോള സമ്മര്‍ദം ഇന്തോനേഷ്യയും തായ്‌ലന്‍ഡും മലേഷ്യയുമെല്ലാം അവഗണിച്ചിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :