റിയോ|
jibin|
Last Modified തിങ്കള്‍, 8 ഓഗസ്റ്റ് 2016 (14:02 IST)
ബ്ലൂ പീറ്ററെന്ന പരിപാടിയിലൂടെ ബിബിസി അവതാരക ഹെലന് വീണ്ടും വിവാദത്തില്‍. റിയോ ഒളിമ്പിക്സില്‍ ഹെലര്‍ ധരിച്ചിരുന്ന ഇറക്കം കുറഞ്ഞ വസ്ത്രമാണ് ഇവരെ വാര്‍ത്തകളില്‍ നിറച്ചത്. അടിവസ്ത്രംവരെ കാണാവുന്ന ഹെലന്റെ കറുത്ത നിറത്തിലുള്ള സ്കര്‍ട്ടാണ് ഇത്തവണ വിനയായത്.
സഹ അവതാരകരായ റെബോക്കയും മാര്‍ക്ക് ഫോസ്റ്ററും മാന്യമായ വസ്ത്രം ധരിച്ച് പരിപാടിയില്‍ പങ്കെടുത്തപ്പോള്‍ ഹെലന്റെ അടിവസ്ത്രംവരെ പുറത്തു കാണാമായിരുന്നു. ഇറക്കം കുറഞ്ഞ സ്കര്‍ട്ട് ധരിച്ച ഹെലന് സഹപ്രവര്‍ത്തകര്‍ക്കൊപ്പം ഇരുന്നായിരുന്നു ചര്‍ച്ച നടത്തിയത്.
അതേസമയം, ഹെലനെ അനികൂലിച്ച് നിരവധി പേര് രംഗത്തെത്തി. പരിപാടി ശ്രദ്ധിക്കാതെ അവതാരകയുടെ വസ്ത്ര ധാരണത്തെക്കുറിച്ച് പറയുന്നതില്‍ അര്‍ഥമില്ലെന്നാണ് രൊരു വിഭാഗമാളുകള്‍ പറയുന്നത്. എന്നാല്‍, ഇത്തരം പരിപാടികളില്‍ പങ്കെടുക്കുമ്പോള്‍ മാന്യമായ വസ്ത്രം വേണമെന്നായിരുന്നു എതിര് വിഭാഗത്തിന്റെ ആവശ്യം. ആമസോണ്‍
സമ്മര്‍ എന്ന പുസ്തകമെഴുതിയ ഹെലന് ഒരു കുഞ്ഞിന്റെ അമ്മയുമാണ്.