ഇന്ത്യയുമായി ചര്‍ച്ചയ്ക്ക് തയാറെന്ന് നവാസ് ഷെരീഫ്

കാഠ്മണ്ഡു| Last Modified ബുധന്‍, 26 നവം‌ബര്‍ 2014 (08:04 IST)
ഇന്ത്യയുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ്. പാകിസ്ഥാന്‍ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. സാര്‍ക് ഉച്ചകോടിക്കുശേഷം പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും.

രണ്ടു ദിവസം നീണ്ടു നില്‍ക്കുന്ന സാര്‍ക് ഉച്ചകോടി ബുധനാഴ്ച തുടങ്ങും. ഉച്ചകോടിയില്‍ പങ്കെടുക്കാനായി മോഡി വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ കാഠ്മണ്ഡുവിലെത്തി. സമാധാനത്തിനും അഭിവൃദ്ധിക്കും വേണ്ടി പ്രാദേശികമായ ഏകീകരണമാണ് ഇത്തവണ സാര്‍ക്ക് ഉച്ചകോടിയിലെ പ്രധാന ചര്‍ച്ചാവിഷയം.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :