സിആര്‍ രവിചന്ദ്രന്‍|
Last Modified ചൊവ്വ, 12 ഒക്‌ടോബര്‍ 2021 (13:29 IST)
സ്പുട്‌നിക് വാക്‌സിന്‍ നിര്‍മിക്കാന്‍
റഷ്യ ആസ്ട്രസെനക്കയുടെ വാക്‌സിന്‍ ഫോര്‍മുല മോഷ്ടിച്ചതായി റിപ്പോര്‍ട്ട്. ഇതില്‍ വ്യക്തമായ തെളിവ് ലഭിച്ചിട്ടുണ്ടെന്ന് യുകെ സെക്യൂരിറ്റി സര്‍വീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഓക്‌സ്‌ഫോഡ് വാക്‌സിന് ഉപയോഗിക്കുന്ന അതേ സാങ്കേതിക വിദ്യയാണ് സ്പുട്‌നിക്കില്‍ ഉപയോഗിച്ചിട്ടുള്ളത്. ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയില്‍ നിന്ന് ബ്ലൂപ്രിന്റ് അടക്കം റഷ്യന്‍ ഏജന്റ് മോഷ്ടിച്ചെന്നാണ് ആരോപണം.
എന്നാല്‍ തിങ്കളാഴ്ച സ്പുട്‌നിക് ആരോപണങ്ങളെ തള്ളിക്കളഞ്ഞു. യുകെയില്‍ നിന്ന് ഇത്തരമൊരു വ്യാജ പ്രചരണം പ്രതീക്ഷിച്ചില്ലെന്ന് സ്പുട്‌നിക് പറഞ്ഞു. സര്‍ക്കാരും മാധ്യമങ്ങളും വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുകയാണെന്നും ആരോപിച്ചു.