പീഡനം മറക്കാന്‍ നഗ്നയായ യുവതിയുടെ കഥ

ലണ്ടണ്‍| vishnu| Last Updated: തിങ്കള്‍, 16 ഫെബ്രുവരി 2015 (17:45 IST)
ലൈംഗിക പീഡനത്തിരയായ സ്ത്രീകളെ ജീവിതത്തിലേക്ക് തിരികെ കൊണ്ട് വരിക എന്നത് വളരെ പ്രായാസമുള്ള കാര്യമാണ് എന്ന് എല്ലാവര്‍ക്കും അറിയാം. തങ്ങളുടെ ശരീരത്തിനും മനസിനും നേരെ ഉണ്ടാകുന്ന കടന്നുകയറ്റത്തെ ചെറുക്കാനാകാതെ മാനസികമായി തകരുന്ന പെണ്‍കുട്ടികള്‍ സ്വഭാവ വൈകല്യങ്ങള്‍ക്ക് അടിപ്പെടാറുണ്ട്. പ്രത്യേകിച്ച് അവര്‍ കുട്ടികളായിരിക്കുമ്പോഴുണ്ടാകുന്ന ലൈംഗിക അതിക്രമങ്ങള്‍ ഇത്തരം വൈകല്യങ്ങളിലേക്ക് പെണ്‍കുട്ടികളെ തള്ളിവിടാറുണ്ട്.

അത്തരത്തില്‍ തന്റെ കുട്ടിക്കാലത്ത് തന്നെ നിരന്തരം ലൈംഗികമായി പീഡനത്തിരയായിക്കൊണ്ടിരുന്ന വ്യക്തിയായിരുന്നു കാവെന്‍ ഡങ്ക്‌സ. എന്നാല്‍ തളര്‍ന്നുപോയ മനസിനെ വീണ്ടും ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ കാവെന്‍ കണ്ടെത്തിയ മാര്‍ഗം അല്‍‌പം കടന്നുപോയി എന്ന് നിങ്ങള്‍ പറഞ്ഞേക്കാം. കാരണം കാവെന്‍ സ്വന്തം നഗ്ന ചിത്രങ്ങള്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്താണ് തന്റെ വിഷാദത്തില്‍ നിന്ന് മുക്തിനേടിയത്. പരിഹസിക്കാന്‍ വരട്ടെ, കാവെന്‍ ഇപ്പോള്‍ ധൈര്യശാലിയാണ്. തന്റെ ശരീരം പിച്ചിച്ചീന്തപ്പെട്ടതിന്റെ പേരില്‍ പൊതുസമൂഹത്തില്‍ നിന്ന്‌ ഒളിച്ചോടാനോ അന്തര്‍മുഖിയാകാനോ തന്നെ കിട്ടില്ലെന്ന്‌ ധൈര്യപൂര്‍വ്വം പ്രഖ്യാപിച്ചാണ് കാവെന്‍ തന്റെ നഗ്ന ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തുകൊണ്ടിരുന്നത്.

ഇപ്പോള്‍ 31കാരിയായ കാവെന്‍ ആറ്‌ വയസ്‌ മുതല്‍ ലൈംഗിക പീഡനത്തിരയായിരുന്നു. കുടുംബ സുഹൃത്തായ ഒരാളാണ്‌ കാവനെ ലൈംഗികമായി പീഡിപ്പിച്ചത്‌. വര്‍ഷങ്ങളോളം നീണ്ട ലൈംഗിക ദുരുപയോഗം മനസില്‍ ഏല്‍പ്പിച്ച മുറിവ്‌ മറികടക്കാനും ആത്മവിശ്വാസം വീണ്ടെടുക്കാനും സ്വന്തം അര്‍ധനഗ്ന ചിത്രങ്ങള്‍ കാവെനെ സഹായിച്ചു. ഇപ്പോള്‍ ശരീരം വെളിപ്പെടുത്തുന്ന സെല്‍ഫികള്‍ പോസ്‌റ്റ് ചെയ്യുന്നതില്‍ തനിക്ക്‌ ഒട്ടും തന്നെ നാണമില്ലെന്നാണ് കാവെന്‍ പറയുന്നത്. ബ്രിട്ടനിലെ ലേബര്‍ പാര്‍ട്ടി എം പിയായ സൈമണിന്റെ ഭാര്യയാണ് ഇപ്പോള്‍ കാവെന്‍.

പീഡനത്തെ തുടര്‍ന്നുണ്ടായ മാനസികാഘാതത്തെ തുടര്‍ന്ന്‌ 20 വര്‍ഷത്തോളം നീണ്ട ചികിത്സക്കിടെയാണ് കാവെന്‍ തന്നേക്കള്‍ 16 വയസ് മുതിര്‍ന്ന സൈമണിനെ കാണുന്നതും പ്രണയത്തിലാകുന്നതു, ഒടുവില്‍ ഒരുമിച്ച് ജീവിക്കാന്‍ ഇരുവരും തീരുമാനിക്കുകയായിരുന്നു. തന്റെ ജീവിതത്തില്‍െ ഈ മാറ്റങ്ങള്‍ക്കെല്ലാം കാരണം ട്വിറ്ററില്‍ പോസ്‌റ്റ് ചെയ്യുന്ന സെമി ന്യൂഡ്‌ സെല്‍ഫികളും ഭര്‍ത്താവിന്റെ പിന്തുണയുമാണെന്ന്‌ കാവെന്‍ പറയുന്നു. വരുന്ന പ്രാദേശിക തെരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടിയുടെ കൗണ്‍സിലര്‍ സ്‌ഥാനാര്‍ത്ഥിയായി കിംഗ്‌സ്വേയില്‍ മത്സരിക്കാനുള്ള തയ്യാറെടുപ്പിലാണ്‌ കാവെന്‍.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :