ആരിസോണ|
VISHNU N L|
Last Modified ബുധന്‍, 8 ഏപ്രില്‍ 2015 (15:38 IST)
ഹോളീവുഡ് സിനിമയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് സഹപാഠികള്‍ അടക്കം 13 പെണ്‍കുട്ടികളെ ലൈംഗികമായി ഉപയോഗിച്ച 19കാരന്‍ പൊലീസ് പിടിയില്‍. അമേരിക്കയില്‍ ആരിസോണയിലുള്ള ടൈലര്‍ കോസ്റ്റ് എന്ന വിദ്യാര്‍ത്ഥിയാണ് പീഡന പരമ്പരകള്‍ക്കൊടുവില്‍ പിടിയിലായത്. 13 മുതല്‍ 17 വയസ്വരെയുള്ള പെണ്‍കുട്ടികളാണ് ഇയാളുടെ വലയില്‍ കുടുങ്ങി ചതിക്കപ്പെട്ടത്.
ഹോളിവുഡ് സിനിമയായ ജോണ്‍ടക്കര്‍ മസ്റ്റ് ഡൈ കണ്ടാണ് ഇയാള്‍ പെണ്‍കുട്ടികളെ വലയിലാക്കാനുള്ള തന്ത്രങ്ങള്‍ മെനഞ്ഞത്. ഫേസ്ബുക്ക് , ഇന്‍സ്റ്റഗ്രാം എന്നീ സോഷ്യല്‍ മീഡിയകള്‍ ഉപയോഗിച്ച് ഇരകളെ കണ്ടെത്തിയ ഇയാള്‍ ചാറ്റിംഗുകള്‍ വഴി കെണിയിലാക്കി ഒടുവില്‍ ലൈംഗികമായി ഉപയോഗിക്കുകയായിരുന്നു.
അടുത്തിടെ ഇയാളുടെ പീഡനത്തിന് ഇരയായി പെണ്‍കുട്ടി പരാതി നല്‍കി ഇയാള്‍ അറസ്റ്റിലായതോടെയാണ് മറ്റുകഥകളും പുറത്തായത്. ഇയാളുടെ ഫേസ്ബുക്ക് മറ്റ് സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ പോലീസ് പരിശോധിച്ച് തെളിവ് എടുത്തിട്ടുണ്ട്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.