പീഡിപ്പിച്ച കാമുകന്റെ ലിംഗം കാമുകി മുറിച്ചുമാറ്റി!

പീഡനം,കാമുകന്‍,കൊലപാതകം,ചൈന
ബീജിങ്| VISHNU.NL| Last Modified വ്യാഴം, 26 ജൂണ്‍ 2014 (16:36 IST)
22 ഫീമെയില്‍ കോട്ടയം എന്ന സിനിമയിലെ റീമാകല്ലിംഗലിന്റെ തന്നെ ചതിച്ച കാമുകനോടുള്ള പ്രതികാരം കണ്ടു പഠിച്ചിട്ടാകണം ചൈനയില്‍ തന്നെ പീഡിപ്പിച്ച കാമുകന്റെ ലിംഗം യുവതി മുറിച്ചുമാറ്റി പ്രതികാരം ചെയ്തു. ശേഷം തലക്കടിച്ചു കൊലപ്പെടുത്തികയും ചെയ്തു.

യൂങ് കി എന്ന യുവതിയാണ് കാമുകനായ 31 വയസ്സുകാരന്‍ ഴുവോ ഹുയി എന്ന പിയാനോ അധ്യാപകനെ ആരേയും ഞെട്ടിക്കുന്ന തരത്തില്‍ ക്രൂരമായി വധിച്ചത്.


2012ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അന്ന് ഫ്ലാറ്റിലെത്തിയ കാമുകനുമായി വാക്കുതര്‍ക്കമുണ്ടായതിനേ തുടര്‍ന്ന് ഇയാള്‍ യൂങ് കിയെ മര്‍ദ്ദിക്കുകയും ഫ്ലാറ്റിന്റെ വരാന്തയിലിട്ട് ക്രൂരമായി ബലാത്സംഗത്തിന് വിധേയയാക്കുകയും ചെയ്തു.

ഇതോടെ പ്രതികാര ദാഹിയായി തീര്‍ന്ന യൂങ് കി തക്കം പാര്‍ത്തിരുന്ന് സമയം കിട്ടിയപ്പോള്‍ സൂപ്പില്‍ മയക്കു മരുന്ന് നല്‍കി കാമുകന്റെ ബോധം കെടുത്തി. തുടര്‍ന്ന് ടോയ്‌ലെറ്റിലേക്ക് വലിച്ചിഴച്ചുകൊണ്ട് പോയി കത്രിക കൊണ്ട് ലിംഗം മുറിച്ചു കളയുകയായിരുന്നു.

മുറിച്ചെടുത്ത ലിംഗം ടോയ്ലറ്റില്‍ ഫ്ലഷ് ചെയ്ത് കളയുകയും ചെയ്തു. ഇതിനിടെ ബോധം വന്ന കാമുകന്‍ നിലവിളിക്കാന്‍ ആരംഭിച്ചതോടെ ചുറ്റികകൊണ്ട് തലക്കടിച്ച് ഇയാളെ യൂങ് കി കൊല്ലുകയായിരുന്നു. എന്നാല്‍ ലിംഗം മുറിച്ചു മാറ്റിയതായി ഹോങ്കോങ് കോടതിയില്‍ നടന്ന വിചാരണയില്‍ സമ്മതിച്ച യൂങ് കി കൊലക്കുറ്റം നിഷേധിച്ചു.

ഴുവോ ഹുയി തന്റെ കൈയില്‍ നിന്ന് പല വട്ടം വന്‍ തുക കൈപ്പറ്റുകയും ഗര്‍ഭിണിയായ ശേഷം പുറന്തള്ളുകയും ചെയ്തതായി യുവതി കോടതിയില്‍ മൊഴി നല്‍കി. കാര്‍ വാങ്ങാന്‍ പണം നല്‍കിയില്ലെങ്കില്‍ തന്റെ കൈയിലുള്ള യൂങ് കി യുടെ നഗ്ന ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ പോസ്റ്റ് ചെയ്യുമെന്ന് യുവാവ് നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായും അവര്‍ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :