“ മയങ്ങാനുള്ള ഗുളിക ഞാൻ കൊടുക്കുമ്പോൾ ചേച്ചിക്ക് അറിയില്ലായിരുന്നു അത് മരണത്തിലേക്കാണെന്ന് ” - കുടുംബത്തിന്റെ മാനം കാക്കാനാണ് ഖൻഡീലിനെ കൊലപ്പെടുത്തിയതെന്ന് സഹോദരന്‍

ചേച്ചി കുടുംബത്തിന്റെ മാനം കളഞ്ഞു

   qandeel baloch , murder , pakistan model , ഖൻഡീൽ ബലോച് , പാകിസ്ഥാന്‍ മോഡല്‍ , കൊലപാതകം
ലഹോർ| jibin| Last Modified തിങ്കള്‍, 18 ജൂലൈ 2016 (14:17 IST)
മയങ്ങാനുള്ള ഗുളിക കൊടുത്തശേഷം കഴുത്തു ഞെരിച്ചാണ് പാകിസ്ഥാന്‍ നടിയും മോഡലുമായ ഖൻഡീൽ ബലോചിനെ താന്‍ കൊലപ്പെടുത്തിയതെന്ന് അറസ്‌റ്റിലായ സഹോദരന്‍ മുഹമ്മദ് വസീം. താന്‍ ഗുളിക നല്‍കുമ്പോള്‍ ചേച്ചിക്ക് അറിയില്ലായിരുന്നു അത് എന്തിനുള്ള ഗുളികയാണെന്ന്, മയക്കത്തിലായ ചേച്ചിയെ താന്‍ കഴുത്തു ഞെരിച്ചു കൊന്നു
എന്നുമാണ് ശനിയാഴ്ച പിടിയിലായ വസീം വ്യക്തമാക്കി.

സോഷ്യല്‍ മീഡിയകളില്‍ ചേച്ചി നടത്തിയ പ്രസ്‌താവനകളും വിവാദ വിഡിയോകളും കുടുംബത്തിന്റെ മാനം കളഞ്ഞു.
മോഡലിങ്ങിനിറങ്ങി കുടുംബത്തിനു നാണക്കേടുണ്ടാക്കിയ ചേച്ചിയെ എന്നത്തേക്കുമായി ഇല്ലാതാക്കുകയായിരുന്നു തന്റെ ലക്ഷ്യമെന്നും അനുജൻ മുഹമ്മദ് വസീം പറഞ്ഞു. കൊലപാതകത്തിനു ശേഷം ഒളിവിൽപോയ ഇയാളെ പഞ്ചാബ് പ്രവിശ്യയിലെ ദേര ഗാസി ഖാൻ ജില്ലയിൽനിന്നു ശനിയാഴ്ച രാത്രിയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ബലോച്ചിന്റെ പ്രസ്താവനകള്‍ നിരവധി വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. മോഡലിംഗ് നിര്‍ത്താനും അര്‍ധനഗ്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ അപ്‌ലോഡ് ചെയ്യുന്നതും വസീം വിലക്കിയിരുന്നു. ഇതിനേച്ചൊല്ലി ഇരുവരും വഴക്കിടുകയും ചെയ്‌തിരുന്നു. ഇതോടെ മുൾട്ടാനിലുള്ള കുടുംബക്കാരിൽ നിന്നും അകന്നു നിൽക്കാൻ ബലൂച്ചി തീരുമാനിച്ചിരുന്നു.


ജീവനു ഭീഷണിയുണ്ടെന്നും സുരക്ഷ നല്കണമെന്നും ബലോച്ച് ആവശ്യപ്പെട്ടിരുന്നെങ്കിലും ആഭ്യന്തരമന്ത്രാലയം യാതൊരുനടപടിയും സ്വീകരിച്ചിരുന്നില്ല. വരും ദിവസങ്ങളില്‍ വിദേശത്തേക്കു താമസം മാറുന്നതിനെക്കുറിച്ച് ഇവർ ആലോചിക്കുന്നതിനിടെയാണ് കൊലപാതകം നടന്നത്.

പാകിസ്ഥാനിലെ പൂനം പാണ്ഡെയായാണ് ബലൂച്ചി അറിയപ്പെട്ടിരുന്നത്. പോപ് ഗായകൻ ആര്യൻ ഖാന്റെ ബാൻ എന്ന വീഡിയോയിലൂടെ ബലൂച്ചി കൂടുതൽ ജനശ്രദ്ധ നേടിയ ഇവര്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിയോടുള്ള സ്‌നേഹം തുറന്നു പറയുകയും ചെയ്‌തിരുന്നു.

ട്വന്റി - 20 ലോകകപ്പില്‍ ഇന്ത്യ പാകിസ്ഥാനെ തോല്‍പ്പിച്ചാല്‍ താന്‍ നഗ്നനൃത്തം ചെയ്യുമെന്നും ഇത് പാക് ക്യാപ്റ്റനും രാജ്യത്തിനുമായി സമര്‍പ്പിക്കുമെന്നും ഫേസ്‌ബുക്കിലൂടെ പറഞ്ഞ് വിവാദനായികയായ താരമാണ് ഖൻഡീൽ ബലോച്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :