വിലക്കയറ്റത്തില്‍ പൊറുതിമുട്ടി സുഡാൻ; പ്രതിഷേധം 27 ദിവസം പിന്നിടുമ്പോൾ മരണം 24

Last Modified തിങ്കള്‍, 14 ജനുവരി 2019 (15:41 IST)
അവശ്യവസ്‌തുക്കളുടെ വിലവർദ്ധനവിൽ പ്രതിഷേധിച്ച് സുഡാനിൽ നടക്കുന്ന പ്രതിഷേധത്തിൽ മരണം 24 ആയി. പ്രസിഡന്റ് രാജിവെക്കണമെന്ന് ആവശ്യപ്പെട്ട നടത്തുന്ന പ്രതിഷേധത്തിനിടെയും സാധനങ്ങളുടെ വില ഉയരുകതന്നെയാണ്. എന്നാൽ രാജ്യവ്യാപക പ്രതിഷേധത്തില്‍ പ്രസിഡന്റ് ഒമര്‍ അല്‍ ബാഷിര്‍ പ്രതികരിച്ചിട്ടില്ല.

ഡിസംബര്‍ 19 നാണ് ആവശ്യവസ്തുക്കളുടെ വിലവര്‍ധനവില്‍ പ്രതിഷേധിച്ച് സുഡാനില്‍ പ്രതിഷേധം ആരംഭിച്ചത്. പ്രസിഡന്റ് ഒമര്‍ ആല്‍ ബാഷിറിന്റെ രാജി ആവശ്യപ്പെട്ടും പ്രതിഷേധക്കാര്‍ നിരത്തിലിറങ്ങി. ഭരണകൂടത്തിനെതിരെ നടത്തിയ പ്രതിഷേധത്തില്‍ ഇതുവരെ 24 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.

എന്നാല്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ 40ലേറെ പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് മനുഷ്യാവകാശ പ്രവര്‍ത്തകരുടെ കണക്കുകള്‍. കഴിഞ്ഞ ദിവസം ഒംദുര്‍മാനില്‍ ആശുപത്രിക്ക് നേരെ ഉണ്ടായ ആക്രമണത്തില്‍ രോഗികള്‍ ഉള്‍പ്പെടെയുള്ള ആളുകള്‍ കൊല്ലപ്പെട്ടിരുന്നു.

വിദേശ രാജ്യങ്ങളില്‍ നിന്നുള്ള പണക്കുറവും മറ്റും സുഡാനില്‍ ആവശ്യ സാധനങ്ങള്‍ക്ക് ഉള്‍പ്പെടെ വില വര്‍ധനവിന് കാരണമായിരുന്നു. ഇതാണ് സുഡാനികളെ പ്രതിഷേധത്തിലേക്ക് എത്തിച്ചത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :