യുവതികളെ ലൈംഗികവൃത്തിക്ക് ഉപയോഗിച്ചു; ഇന്ത്യന്‍ സഹോദരന്മാര്‍ക്ക് 40 വര്‍ഷം തടവ്

ലണ്ടന്‍| Last Modified വെള്ളി, 4 ജൂലൈ 2014 (15:23 IST)
നൂറുകണക്കിനു യുവതികളെ ലൈംഗികവ്യത്തിക്ക് ഉപയോഗിച്ച ഇന്ത്യന്‍ സഹോദരങ്ങള്‍ക്ക് 40 വര്‍ഷം തടവ്. സഹോദരങ്ങളായ വിശ്വാല്‍ ചൗധരി(35), കുനാല്‍ ചൗധരി(25) എന്നിവര്‍ക്കാണ് ക്രോയിഡണ്‍ കോടതി വിധിച്ചത്.

ശുചീകരണ ജോലിക്കെന്ന വ്യാജേനയാണ് ഇവര്‍ യുവതികളെ ലണ്ടനില്‍ എത്തിച്ചത് വിശാലിന് 31 വര്‍ഷവും കുനാലിന് 8 വര്‍ഷം 18 മാസവുമാണ് ശിക്ഷ. മനുഷ്യ കച്ചവടത്തിനും, സ്ത്രികളെ നിര്‍ബദ്ധിത വ്യഭിചാരത്തിനു വിധേയമാക്കിയതും കണക്കാക്കിയാണ് ശിക്ഷ വിധിച്ചത്.

2013 ലാണ് വിശ്വാലിനെയും
കുനാലിനെയും കൂട്ടാളികളോടൊപ്പം പൊലീസ് അറസ്റ്റ് ചെയ്തത്. 2007 മുതല്‍ 2013 വരെയുളള ആറു വര്‍ഷകാലത്തോളം നൂറുകണക്കിനു യുവതികളെയാണ് ചൌധരി സഹോദരന്മാര്‍ ലൈംഗിക വൃത്തിക്ക് ഉപയോഗിച്ചത്.

ഹംഗറിയില്‍നിന്ന് ശുചീകരണ ജോലികള്‍ക്കായി റിക്രൂട്ട് ചെയ്ത യുവതികളെയാണ് യുകെയിലെ 40 ഓളം വേശ്യാലയങ്ങളില്‍ ലൈംഗിക വ്യത്തിക്കായി ഉപയോഗിച്ചത്. പാസ്‌പോര്‍ട്ട് ബലമായി കൈവശപ്പെടുത്തുകയും കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ടാല്‍ കൊന്നുകളയുമെന്ന് ഇവര്‍ ഭീക്ഷണിപ്പെടുത്തിയതായി
യുവതികള്‍
കോടതിയില്‍ ആരോപിച്ചു. ദിവസത്തില്‍ 20 ലേറേ പുരുഷന്‍മാരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിച്ചതായും പരാതിയില്‍ പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :