പാമ്പ് പണികൊടുത്തു, ഓഫീസിൽ കയറാനാകാതെ പ്രസിഡന്റ് !

Last Modified ശനി, 20 ഏപ്രില്‍ 2019 (17:23 IST)
വലിയ സുരക്ഷയുണ്ടായിട്ട് എന്ത് കാര്യം ഒരു പാമ്പ് വിചാരിച്ചാൽ പ്രസിഡന്റിന് ഓഫീസിൽ കയറാൻ സധിക്കാത്ത അവസ്ഥ ഉണ്ടാക്കാം. പാമ്പ് പണിക്കൊടുത്തതോടെ ലൈബീരിയൻ പ്രസിഡന്റിന് ഇപ്പോൾ ഓഫീസിൽ ഇരുന്ന് ജോലി ചെയ്യാൻ പറ്റില്ല. പമ്പിനെ കണ്ടെത്തുന്നതുവരെ വീട്ടിലിരുന്ന് ജോലി ചെയ്യുക മാത്രമേ നിർവാഹമൊള്ളു എന്ന് സുരക്ഷാ ഉദ്യോഗസ്ഥർ പെസിഡന്റ് ജോർജ് വേയോട് പറഞ്ഞത്.

ഫോറിൽ അഫേഴ്സ് ബിൽഡിംഗിലെ ചുമരിലെ ദ്വാരത്തിലൂടെ ഒരു കറുത്ത പാമ്പ് ഉള്ളിൽ കടന്ന് ഒളിപ്പിച്ചതോടെയാണ് പ്രസിഡന്റിനോട് വീട്ടിൽ തന്നെ തുടരാൻ സുരക്ഷാ ജീവനക്കാർ നിർദേശിച്ചത്. ഓഫീസ് വൃത്തിയാകി പമ്പിനെ കണ്ടെത്തിയ ശേഷം മാത്രമേ പ്രസിഡന്റ് ഓഫീസിലേക്ക് തിരികെ എത്തു എന്ന് പ്രസിഡന്റിന്റെ ഡെപ്യൂട്ടി പ്രസ് സെക്രട്ടറി സ്മിത് ടോബി പറഞ്ഞു.

തിങ്കളാഴ്ചക്ക് ശേഷം മാത്രമേ പ്രസിഡന്റിന് ഓഫീസിലേക്ക് തിരികെയെത്താൻ സാധിക്കു എന്നാണ് റിപ്പോർട്ടുകൾ. ഓഫീസ് വൃത്തിയാക്കുന്ന ജോലികൾ പുരോഗമിക്കുകയാണ്. കൊടിയ വിഷമുള്ള പാമ്പുകൾ ഏറെയുള്ള പ്രദേശമാണ് ലൈബീരിയ ഈ സാഹചര്യം കണക്കിലെടുത്താണ് ഓഫീസ് പൂർണമായും വൃത്തിയാക്കാൻ തീരുമാനിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :