ഇറാന്‍|
VISHNU.NL|
Last Modified വെള്ളി, 22 ഓഗസ്റ്റ് 2014 (14:17 IST)
വിവാഹപൂര്‍വ ലൈഗികതയും സ്വര്‍ഗ്ഗ രതിയും യുവാക്കള്‍ക്കിടയില്‍ വ്യപകമായതോടെ നിലവിലുള്ള മതാധിഷ്ടിത നിയമങ്ങള്‍ക്കുള്ളില്‍ തന്നെ ഇവയെ അനുവദിക്കുനതിനായി ഇറാനിലെ മതനേതാക്കള്‍ കുറുക്കുവഴി കണ്ടുപിടിച്ചു. എന്താണന്നല്ലെ, ലൈഗിക ബന്ധത്തില്‍ ഏര്‍പ്പെടണമെന്നുള്ളവര്‍ താല്‍ക്കാലികമായി വിവാഹം കഴിക്കുക, അങ്ങനെയാണെങ്കില്‍ ഇവര്‍ക്ക് നിയമം ലംഘിക്കാതെ കാര്യം സാധിക്കമെന്നാണ് മത നേതൃത്വം കണ്ടുപിടിച്ചിരിക്കുന്നത്.
ആധുനിക വിദ്യാഭ്യാസത്തിന്റെ സ്വാധീനവും യുവതലമുറയുടെ ആവേശവും ഒത്തുചേര്‍ന്നതോടെ ഇറാനില്‍ വിവാഹ പൂര്‍വ ബന്ധങ്ങളും സ്വവര്‍ഗരതിയും വ്യാപകമാണെന്ന് സര്‍ക്കാര്‍ തന്നെ നിയോഗിച്ച അന്വേഷണ സമിതിയാണ് കണ്ടെത്തിയത്. ജനസംഖ്യയില്‍ മൂന്നില്‍ രണ്ടുഭാഗവും യുവാക്കളാണ് ഇറാനില്‍. അതുകൊണ്ടുതന്നെ, വിവാഹ പൂര്‍വബന്ധവും സ്വവര്‍ഗരതിയും നേരിടുക എന്നത് സര്‍ക്കാരിനെയും മതനേതൃത്വത്തെയും കുഴയ്ക്കുന്ന വിഷയമായിരുന്നു.
അപ്പൊഴാണ് ഏവരേയും ഞെട്ടിക്കുന്ന തരത്തില്‍ സര്‍ക്കാര്‍ സമിതിയുടെ തന്നെ റിപ്പൊര്‍ട്ട് പുറത്തുവന്നത്. ഇറാനിലെ പുതുതലമുറയ്ക്കിടയില്‍
സമിതി അഭിമുഖം നടത്തിയ ഒന്നര ലക്ഷത്തോളം വിദ്യാര്‍ത്ഥികളില്‍ 80 ശതമാനം പെണ്‍കുട്ടികളും ശാരീരിക ബന്ധത്തിലേര്‍പ്പെട്ടിട്ടുണ്ടെന്ന് വെളിപ്പെടുത്തി.
പെണ്‍കുട്ടികള്‍ ഹൈസ്‌കൂള്‍ കാലത്തുതന്നെ ശാരീരിക ബന്ധത്തിലേര്‍പ്പെടുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
17 ശതമാനത്തോളംപേര്‍ സ്വവര്‍ഗരതി ഇഷ്ടപ്പെടുന്നവരാണെന്നാണ് മറ്റൊരു കണ്ടെത്തല്‍. ശക്തമായത്. ഇതിനെ നേരിടുന്നതിന് വിവാഹപൂര്‍വ ബന്ധങ്ങളെ താല്‍ക്കാലിക വിവാഹങ്ങള്‍ നടത്തി നിയമവിധേയമാക്കണമെന്ന നിര്‍ദേശമാണ് സമിതി മുന്നോട്ടുവച്ചിട്ടുള്ളത്. ശാരീരിക ബന്ധത്തിലേര്‍പ്പെടണമെന്നുള്ളവര്‍, താല്‍ക്കാലിക വിവാഹം കഴിച്ച് പങ്കാളികളാവണം. അതോടെ, അവര്‍ നിയമലംഘന കുറ്റത്തില്‍നിന്ന് മുക്തരാവുകയും ചെയ്യുമെന്നും റിപ്പോര്‍ട്ട് വിശദമാക്കുന്നു.