ശ്രീനു എസ്|
Last Modified വെള്ളി, 12 ഫെബ്രുവരി 2021 (12:32 IST)
പോര്‍ച്ചുഗലില്‍ കൊവിഡ് ലോക്ഡൗണ്‍ മാര്‍ച്ച് ഒന്നുവരെ നീട്ടി. കഴിഞ്ഞദിവസമാണ് ഇക്കാര്യത്തെ കുറിച്ച് അധികൃതര്‍ വ്യക്തമാക്കിയത്. ഏകദേശം 14,900പേരാണ് രാജ്യത്ത് കൊവിഡ് മൂലം മരണപ്പെട്ടത്. മാര്‍ച്ചില്‍ കൊവിഡ് പൊട്ടിപ്പുറപ്പെട്ടതിനു ശേഷം രണ്ടാം തവണയാണ് പോര്‍ച്ചുഗലില്‍ ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്നത്.
അതേസമയം കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഗള്‍ഫ് നാടുകള്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി.ഗ്രീന്‍ ലിസ്റ്റില്‍ ഉള്‍പ്പെടാത്ത രാജ്യങ്ങളില്‍ നിന്ന് എത്തുന്നവര്‍ നിര്‍ബന്ധമായും ഏഴുദിവസത്തെ ഹോട്ടല്‍ ക്വാറന്റൈനില്‍ കഴിയണമെന്ന് ഖത്തര്‍ വ്യക്തമാക്കിയിട്ടുണ്ട്.