കാനോൻ നിയമങ്ങൾ പരിഷ്കരിക്കുന്നു,കത്തോലിക്കാ സഭയിലെ പീഡനാന്വേഷണങ്ങൾ ഇനി സഭാ രഹസ്യമല്ല

അഭിറാം മനോഹർ| Last Modified ബുധന്‍, 18 ഡിസം‌ബര്‍ 2019 (12:59 IST)
കാത്തോലിക്കാ സഭയിലെ ലൈംഗീകപീഡനങ്ങളെ കുറിച്ചുള്ള അന്വേഷണങ്ങളെ സഭാ രഹസ്യം എന്ന പരിധിയിൽ നിന്നും ഒഴിവാക്കുന്നു. പുതുതായി പരിഷ്കരിച്ച നിയമത്തിന് മാർപ്പാപ്പ അംഗീകാരം നൽകിയതോടെയാണിത്. ഇതോടെ ലൈംഗീകപീഡനകേസുകളിൽ സുതാരത്യ ഉറപ്പാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പുരോഹിതർ ഉൾപ്പെടുന്ന ലൈംഗീകപീഡനപരാതികൾ അതാത് രാജ്യങ്ങളിലെ നിയമങ്ങൾക്ക് മുന്നിലേക്ക് കൊണ്ടുവരുന്നതിനും ഇരകൾക്ക് നീതി ലഭ്യമാവുന്നതിനുമാണ് പുതുക്കിയ ചട്ടം മുൻഗണന നൽകുന്നത്. ചട്ടത്തിന്റെ പരിധിയിൽ ബാലപീഡനത്തിന്റെ പ്രായം 14 വയസിൽ നിന്നും പുതിയ നിയമത്തിൽ 18 ആക്കി ഉയർത്തിയിട്ടുണ്ട്.

2001ലാണ് കത്തോലിക്കാസഭയിലെ പുരോഹിതർക്കെതിരായ ലൈംഗീകപരാതികളിലെ അന്വേഷണവിവരങ്ങൾക്ക് സഭ രഹസ്യപദവി നൽകിയത്



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :