പോലീസുദ്യോഗസ്ഥന് നേരെ തോക്ക് ചൂണ്ടി; കളിത്തോക്കെന്നറിയാതെ പെണ്‍കുട്ടിയെ വെടിവച്ചുകൊന്നു

കാലിഫോര്‍ണിയയില്‍ കഴിഞ്ഞയാഴ്ചയാണ് സംഭവം.

Last Updated: ശനി, 13 ജൂലൈ 2019 (14:01 IST)
പോലീസുദ്യോഗസ്ഥന് നേരെ കൃത്രിമത്തോക്ക് ചൂണ്ടിയ ഹന്ന വില്യംസ് എന്ന പതിനേഴുകാരിയെ പോലീസ് വധിച്ചു. ഹന്നയുടെ കൈയിലുള്ളത് കൃത്രിമത്തോക്കാണെന്ന് തിരിച്ചറിയാത്തതും കീഴടങ്ങാന്‍ ആവശ്യപ്പെട്ടത് അനുസരിക്കാത്തതിനേയും തുടര്‍ന്നാണ് പോലീസുദ്യോഗസ്ഥന്‍ ഹന്നയുടെ നേര്‍ക്ക് നിറയൊഴിച്ചത്. കാലിഫോര്‍ണിയയില്‍ കഴിഞ്ഞയാഴ്ചയാണ് സംഭവം.

കൊലപാതകം നടന്ന സമയത്തെ ദൃശ്യങ്ങളില്‍ ഹന്ന താഴെ വീണുകിടക്കുന്നതും സഹായത്തിന് അപേക്ഷിക്കുന്നതും കാണാം. കളിത്തോക്ക് അവളുടെ സമീപത്ത് കിടക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :