ഭര്‍ത്താവ് അപ്രതീക്ഷിതമായി വീട്ടിലെത്തി; കിടപ്പു മുറിയില്‍ നിന്നും താഴേക്ക് ചാടിയ കാമുകന്റെ കാലൊടിഞ്ഞു!

ദുബായ്, ബുധന്‍, 9 ഓഗസ്റ്റ് 2017 (16:37 IST)

   ഭര്‍ത്താവ് അപ്രതീക്ഷിതമായി വീട്ടിലെത്തി; കിടപ്പു മുറിയില്‍ നിന്നും താഴേക്ക് ചാടിയ കാമുകന്റെ കാലൊടിഞ്ഞു!
അനുബന്ധ വാര്‍ത്തകള്‍

ഭര്‍ത്താവ് അപ്രതീക്ഷിതമായി തിരിച്ചെത്തിയതോടെ കിടപ്പുമുറിയില്‍ നിന്നും പുറത്തേക്ക് ചാടി രക്ഷപ്പെടാന്‍ ശ്രമിച്ച കാമുകന്റെ കാല്‍ ഒടിഞ്ഞു. കഴിഞ്ഞ ജനുവരിയില്‍ നടന്ന സംഭവം ഇപ്പോള്‍ കോടതിയില്‍ എത്തിയതോടെയാണ് പരസ്യമായത്. ദുബായ് ഇന്റര്‍നാഷണല്‍ സിറ്റിയിലായിരുന്നു സംഭവം.

ഭാര്യയുടെ പെരുമാറ്റത്തില്‍ മാസങ്ങളായി ഭര്‍ത്താവിന് സംശയം തോന്നിയിരുന്നു. സംഭവദിവസം ഭാര്യ ഭര്‍ത്താവിനെ ഫോണിക്കുകയും സാധനങ്ങള്‍ വാങ്ങുന്നതിനായി പുറത്തേക്ക് പോകുകയാണെന്നും തിരിച്ചെത്തുമ്പോള്‍ താമസിക്കുമെന്നും  അറിയിച്ചു. സംശയം തോന്നിയ ഭര്‍ത്താവ് ഇപ്പോള്‍ നില്‍ക്കുന്ന സ്ഥലത്തു നിന്നും ഒരു സെല്‍ഫി എടുത്ത് അയ്ക്കാന്‍ ആവശ്യപ്പെട്ടുവെങ്കിലും ഭാര്യ തയ്യാറായില്ല.

ഭാര്യയുടെ സംസാരത്തില്‍ തോന്നിയ ഭര്‍ത്താവ് ഉടന്‍ തന്നെ വീട്ടിലെത്തിയെങ്കിലും മുറി അകത്തു നിന്നും പൂട്ടിയെ സ്ഥിതിയിലായിരുന്നു. ഏറെ നേരം വാതിലില്‍ മുട്ടിയതോടെ ഭാര്യയെത്തി വാതില്‍ തുറന്നു. കിടപ്പുമുറിയില്‍ എത്തിയ ഭര്‍ത്താവ് സുഹൃത്ത് കൂടിയായ സിറിയന്‍ യുവാവിനെയാണ് കണ്ടത്.

പിടിക്കപ്പെട്ടുവെന്ന് മനസിലായതോടെ രണ്ടാം നിലയുടെ ജനല്‍ച്ചില്ലുകള്‍ തകര്‍ത്ത് കാമുകന്‍ താഴേക്ക് ചാടുകയും കാല്‍ ഒടിയുകയുമായിരുന്നു. യുവതിയും ഭര്‍ത്താവും സിറിയന്‍ സ്വദേശികളാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ഇവരുടെ പേരുവിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
ഭര്‍ത്താവ് അപ്രതീക്ഷിതമായി വീട്ടിലെത്തി; കിടപ്പു മുറിയില്‍ നിന്നും താഴേക്ക് ചാടിയ കാമുകന്റെ കാലൊടിഞ്ഞു!

വാര്‍ത്ത

news

സിനിമാക്കാര്‍ക്ക് ഇത് കഷ്ടകാലം? ദിലീപിന് പിന്നാലെ ജയസൂര്യയും കോടതി കയറും? - വിജിലന്‍സ് കോടതി ഇടപെട്ടു

സിനിമാക്കാര്‍ക്ക് മൊത്തത്തില്‍ കഷ്ടകാലമാണ്. നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ...

news

‘ബ്ലൂ വെയില്‍ ഗെയിം’ അഥവാ കുട്ടികളെ ഇഞ്ചിഞ്ചായി കൊല്ലുന്ന ഭീകരലോകം !; അറിഞ്ഞിരിക്കണം... ഇക്കാര്യങ്ങള്‍

കുട്ടികളേയും കൗമാരക്കാരേയും വളരെവേഗം സ്വാധീനിക്കുന്ന ഒന്നാണ് കംമ്പ്യൂട്ടർ ഗെയിമുകൾ. ...

news

പ്രണയം വീട്ടുകാര്‍ എതിര്‍ത്തു; 22കാരനും 12കാരിയും ട്രെയിനിന് മുന്നില്‍ ചാടി - തനിക്കിനി ജീവിക്കേണ്ടെന്ന് രക്ഷപ്പെട്ട യുവാവ്

ട്രെയിന് മുന്നില്‍ ചാടി ജീവനൊടുക്കാന്‍ ശ്രമിച്ച 22 കാരനായ യുവാവും 12കാരിയും തലനാരിഴയ്ക്ക് ...