വാഷിംഗ്ടണ്‍|
Last Modified വെള്ളി, 14 ഓഗസ്റ്റ് 2015 (12:01 IST)
വിഖ്യാത ചിത്രകാരന്‍ പിക്കാസോയുടെ
മോഷണംപോയ
ചിത്രം അമേരിക്ക ഫ്രാന്‍സിനു തിരിച്ചു നല്‍കി. പാരീസിലെ മ്യൂസിയത്തില്‍ സൂക്ഷിച്ചിരുന്ന ചിത്രം 14 വര്‍ഷംമുമ്പാണ്
ഈ ചിത്രം മോഷണംപോയത്. പിക്കാസോ കുബിക് ശൈലിയില്‍ വരച്ച ‘ദി ഹെയര്‍ഡ്രെസര്‍’ എന്ന എണ്ണഛായാ ചിത്രമാണ് അമേരിക്ക തിരിച്ചുനല്‍കിയത്.
കഴിഞ്ഞ ഡിസംബറില്‍ ന്യൂജഴ്‌സിയില്‍ നിന്ന് യുഎസ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ്
ചിത്രം പിടിച്ചെടുത്തിരുന്നു. വാഷിംഗ്ടണിലെ ഫ്രഞ്ച് എംബസിയില്‍ ചിത്രം യുഎസ് അധികൃതര്‍ കൈമാറി.