ഹജ്ജ് തീര്‍ത്ഥാടനത്തിനിടെ 1300പേര്‍ ഈവര്‍ഷം മരണപ്പെട്ടതായി സൗദി അറേബ്യ

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 24 ജൂണ്‍ 2024 (08:45 IST)
ഹജ്ജ് തീര്‍ത്ഥാടനത്തിനിടെ 1300പേര്‍ ഈവര്‍ഷം മരണപ്പെട്ടതായി സൗദി അറേബ്യ. കൂടുതലും മരണത്തിനിടയാക്കിയത് സൂര്യതാപമാണെന്നും പറയുന്നു. സിഎന്‍എന്‍ ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ആരോഗ്യവകുപ്പിന്റെ നിഗമനത്തില്‍ ഇത്തവണ സൂര്യ താപം കൂടിയെന്നും ഇതുകാരണം കൂടുതല്‍ മരണം സംഭവിച്ചെന്നും. നിരവധി പേര്‍ ഇപ്പോഴും പരിചരണത്തിലാണെന്നുമാണ് അറിയിച്ചത്.

മരിച്ചവരില്‍ 83ശതമാനം പേരും ഹജ്ജ് തീര്‍ത്ഥാടനത്തിന് അനുമതി ലഭിക്കാത്തവരും ദീര്‍ഘദൂരം വെയില്‍ കൊണ്ട് സഞ്ചരിച്ചവരുമാണെന്ന് അധികൃതര്‍ പറഞ്ഞു. മരണപ്പെട്ടവരില്‍ നിരവധി പേര്‍ പ്രായമായവരും നിരവധി രോഗമുള്ളവരുമാണ്. കൂടാതെ മരണപ്പെട്ടവരെ എല്ലാവരെയും ഇപ്പോള്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അറിയിച്ചിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :