പാരീസ് ഭീകരാക്രമണം; ഒരാള്‍ കീഴടങ്ങി

പാരീസ്, ഭീകരാക്രമണം, മരണം
പാരീസ്| vishnu| Last Updated: വ്യാഴം, 8 ജനുവരി 2015 (09:32 IST)
പാരീസിലെ മാധ്യമ സ്ഥാപനത്തിന് ഏതിരെ ഭീരകാക്രമണം. രണ്ടു പൊലീസുകാര്‍ ഉള്‍പ്പെടെ 12 പേര്‍ ഈ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ചാര്‍ലി ഹെബ്‌ദോ എന്ന മാഗസിന്റെ ഓഫീസിലാണ് ആക്രമണം നടന്നത്.
സംഭവത്തില്‍ പൊലീസ് തിരയുന്ന മൂന്നുപേരില്‍ ഒരാള്‍ കീഴടങ്ങിയതായി റിപ്പോര്‍ട്ട്. ഹാമിദ് മുറാദ് എന്ന 18 വയസുകാരനാണ് കീഴങ്ങിയത്. രണ്ട് സഹോദരങ്ങളടക്കം മൂന്നുപേരാണ് അക്രമിസംഘത്തിലുണ്ടായിരുന്നതെന്ന് തിരിച്ചറിഞ്ഞിരുന്നു.


പാരീസ് സ്വദേശികളായ ഷെരീഫ് കൊവാച്ചിയെന്ന മുപ്പത്തിരണ്ടുകാരനും സഹോദരന്‍ സയിദ് കൊവാച്ചിയേയും പൊലീസ് തിരഞ്ഞുവരികയാണ്. ഇവരുടെ ചിത്രങ്ങള്‍ പൊലീസ് പുറത്തു വിട്ടിട്ടുണ്ട്. മുഖം മൂടി ധരിച്ചെത്തിയ അക്രമികള്‍ പിന്നീട് കാര്‍ തട്ടിയെടുത്തു കടന്നുകളയുകയായിരുന്നു.
വിമാനത്താവളങ്ങളിലും മറ്റും ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രവാചകന്‍ മുഹമ്മദ് നബിയുടെ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചു വിവാദത്തിലായ ആക്ഷേപഹാസ്യ വാരികയാണ് ഷാര്‍ലി എബ്ദോ.

പ്രവാചകനിന്ദ ആരോപിച്ച് വാരികയുടെ ഓഫീസിലേക്ക് ഇരച്ചുകയറിയ സംഘം ജീവനക്കാരെ വെടിവച്ച് കൊല്ലുകയായിരുന്നു. എകെ -47 തോക്കുകളും റോക്കറ്റ് ലോഞ്ചറുകളുമായി എത്തിയ രണ്ടംഗ സംഘം ഇന്നലെ രാവിലെ 11.30നാണ് പ്രവാചകനു വേണ്ടി ഞങ്ങള്‍ പ്രതികാരം ചെയ്തുവെന്ന മുദ്രാവാക്യം മുഴക്കിയായിരുന്നു ആക്രമണം. പത്രാധിപര്‍ സ്റ്റെഫാന്‍ ഷബൊണിയര്‍, കാര്‍ട്ടൂണിസ്റ്റുമാരായ വൊളിന്‍സ്കി, കാബു, ടിഗ്നസ്, പ്രസാധകന്‍ ഷാര്‍ബ് എന്നിവരാണു കൊല്ലപ്പെട്ടത്. എബ്ദോയ്ക്കു നേരെ മുന്‍പ് ആക്രമണം നടന്ന പശ്ചാത്തലത്തില്‍ പത്രാധിപര്‍ക്കു പൊലീസ് സംരക്ഷണം ഉണ്ടായിരുന്നു. ഷബൊണിയര്‍ക്കു പലതവണ വധഭീഷണി ലഭിച്ചിട്ടുമുണ്ട്.

2012 ല്‍ പ്രവാചകന്‍ മുഹമദ് നബിയുടെ കാര്‍ട്ടൂണ്‍ വരച്ചതിന് ഈ മാഗസിന്‍ വിവാദത്തിലായിരുന്നു.
2006 ഫെബ്രുവരിയില്‍ ഡെന്മാര്‍ക്കിലെ
ജിലാന്‍ഡ് പോസ്റ്റേണ്‍ എന്ന പത്രം പ്രസിദ്ധീകരിച്ച കാര്‍ട്ടൂണ്‍ പുനഃപ്രസിദ്ധീകരിച്ചാണു വാരിക വിവാദത്തിലായത്. 2012 ല്‍ ഇതിനു പ്രതികാരമായി വാരികയുടെ ആസ്ഥാനത്തിനു നേരെ ബോംബാക്രമണം ഉണ്ടായിരുന്നു. അതേസമയം മാഗസിന്‍ ചില ദിവസങ്ങള്‍ക്ക് മുന്‍പ് ഐഎസ് മേധാവി ബാഗ്ദാനിയുടെ കാര്‍ട്ടൂണ്‍ ട്വീറ്റ് ചെയ്തിരുന്നു. ഐഎസ് തലവനെ പരിഹസിച്ചുള്ള കാര്‍ട്ടൂണ്‍ പ്രസിദ്ധപ്പെടുത്തിയതില്‍ പ്രകോപിതരായവരാണ് അക്രമത്തിന് പിന്നിലെന്ന് സംശയിക്കുന്നതായി ഫ്രഞ്ച് ടിവി ചാനലായ ഐ ടെലി റിപ്പോര്‍ട്ട് ചെയ്തു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :