ഭീതിയൊഴിയാതെ പാരീസ്; വീണ്ടും വെടിവയ്പ്പ്

പാരീസ്| vishnu| Last Updated: വെള്ളി, 9 ജനുവരി 2015 (15:27 IST)
പാരീസിലെ ചാര്‍ളി-ഹെബ്ദോ മാഗസിന്റെ ആസ്ഥാനത്തിനു നേരെയുണ്ടായ വെടിവയ്പിനു പിന്നിലെ ആയുധധാരികള്‍ സഞ്ചരിച്ചിരുന്ന കാറില്‍ നിന്ന് വീണ്ടും വെടിവയ്പ്. വടക്ക് കിഴക്കന്‍ പാരീസിലാണ് സംഭവം. അക്രമികള്‍ സഞ്ചരിച്ചിരുന്ന കാര്‍ പൊലീസ് പിന്തുടരുന്നതിനിടെയാണ് വെടിവയ്പുണ്ടായത്.
സംഭവത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്കു പരുക്കേറ്റു. ചാര്‍ലി ഹെബ്ദോ മാസികയുടെ ഓഫിസിനു നേരെ ആക്രമണം നടത്തിയവരാണ് കാറിലുണ്ടായിരുന്നതെന്നാണ് സൂചനകള്‍.

കേസില്‍ ഒരാള്‍ നേരത്തെ കീഴടങ്ങിയിരുന്നു. അക്രമികള്‍ ഒരാളെ ബന്ദിയാക്കിയെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഡമ്മാര്‍ട്ടിന്‍ എന്‍ ഗോയെല്‍ നഗരത്തിലെ ഒരു കെട്ടിടത്തിലാണ് ഒരാളെ ബന്ദിയാക്കിയിരിക്കുന്നതെന്നാണ് വിവരം. ബുധനാഴ്ച നടന്ന വെടിവയ്പില്‍ 12 പേര്‍ കൊല്ലപ്പെട്ടിരുന്നു. സംഭവത്തില്‍ പൊലീസ് തിരയുന്ന മൂന്നുപേരില്‍ ഒരാള്‍ കീഴടങ്ങിയിരുന്നു. ഹാമിദ് മുറാദ് എന്ന 18 വയസുകാരനാണ് കീഴങ്ങിയത്. രണ്ട് സഹോദരങ്ങളടക്കം മൂന്നുപേരാണ് അക്രമിസംഘത്തിലുണ്ടായിരുന്നതെന്ന് തിരിച്ചറിഞ്ഞിരുന്നു.
പാരീസ് സ്വദേശികളായ ഷെരീഫ് കൊവാച്ചിയെന്ന മുപ്പത്തിരണ്ടുകാരനും സഹോദരന്‍ സയിദ് കൊവാച്ചിയേയും പൊലീസ് തിരഞ്ഞുവരികയാണ്. ഇവരുടെ ചിത്രങ്ങള്‍ പൊലീസ് പുറത്തു വിട്ടിട്ടുണ്ട്.

അക്രമത്തിന്റെ പശ്ചാത്തലത്തില്‍ ഫ്രാന്‍സില്‍ അതീവ സുരക്ഷ പ്രഖ്യാപിച്ചിരിക്കെ പാരീസില്‍ വീണ്ടും വെടിവയ്പും സ്ഫൊടനവും നടന്നിരുന്നു, വെടിവയ്പ്പില്‍ പരിക്കേറ്റ ഒറ്റു വനിതാ പൊലീസ് ഓഫീസര്‍ ഇന്നലെ കൊല്ലപ്പെടുകയും ചെയ്തു.ഇത്രയധികം ആക്രമണങ്ങള്‍ നടന്നിട്ടും കുറ്റവാളികളെ പിടികൂടാന്‍ പാരീസ് പൊലീസിനു കഴിഞ്ഞിട്ടീല്ല. അതിനിടെ യൂറൊപ്പില്‍ മുസ്ലീം വിരുദ്ധ ആശയങ്ങളും അക്രമങ്ങളുമൊക്കെ അരങ്ങേറിക്കൊണ്ടിരിക്കുകയാണ്.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :