12പെട്ടികളിൽ സൂക്ഷിച്ചിരുന്ന അപൂർവമായ അശ്ലീല ദൃശ്യങ്ങളുടെ ശേഖരം നശിപ്പിച്ചു, മാതാപിതാക്കൾക്കെതിരെ മകൻ കോടതിയിൽ

Last Modified തിങ്കള്‍, 15 ഏപ്രില്‍ 2019 (17:05 IST)
അശ്ലീല ദൃശ്യങ്ങളുടെ ശേഖരം നശിപ്പിച്ചതിന് കേസ്. കേൾക്കുമ്പോൾ അരായാലും മൂക്കത്ത് കൈവക്കും. തന്റെ പക്കലുണ്ടായിരുന്ന അശ്ലീല ദൃശ്യങ്ങളുടെ ശേഖരം നശിപ്പിച്ചതിന് മതാപിതാക്കൾക്കെതിരെ കോടതിയിൽ നഷ്ടപരിഹാര കേസ് നൽകിയിരിക്കുകയാണ് ഒരു 86,000 ഡോളർ (60 ലക്ഷം) ആണ് മകൻ നഷ്ടപരിഹാരം ആവശയപ്പെട്ടിരിക്കുന്നത്

അമേരിക്കയിലെ മിചിഗൺ സ്വദേശികളായ ദമ്പതികൾക്കെതിരെയാണ് മകന്റെ പരാതി, 2016ൽ വിവാഹ മോചിതനായതോടെ മാതാപിതാക്കൾക്കൊപ്പമാണ് മകൻ താമസിച്ചിരുന്നത്. ഒരു വർഷം തികയുന്നതിന് മുൻപ് തന്നെ പുതിയ വീട്ടിലേക്ക് ഇയാൾ താമസം മാറുകയും ചെയ്തു. പുതിയ വീട്ടിലേക്ക് താമസം മാറിയതോടെ മകന്റെ സധനങ്ങൾ അയച്ചു നൽകിയത് മാതാപിതാക്കളായിരുന്നു.

എന്നാൽ ഇയാൾ നിധിപോലെ സൂക്ഷിച്ചിരുന്ന പോർൺ സിനിമകളുടെയും ദൃശ്യങ്ങളുടെയും 12 പെട്ടികൾ മാത്രം പുതിയ വീട്ടിൽ എത്തിയില്ല. ഇത് മതാപിതാക്കൾ നശിപ്പിച്ചു എന്ന് വ്യക്തമായതോടെ മാതാപിതാക്കൾക്കെതിരെ ഇയാൾ കോടതിയെ സമീപിക്കുകയായിരുന്നു. മകന്റെ നൻ‌മക്ക് വേണ്ടി അശ്ലീല ദൃശ്യങ്ങൾ അടങ്ങിയ സി ഡികൾ താനാണ് നശിപ്പിച്ചത് എന്ന് പരാതിക്കാരന്റെ പിതാവ് കോടതിയിൽ വ്യക്തമാക്കിയതായാണ് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

എന്നാൽ കേസിൽ യതൊരു ഒത്തുതീർപ്പിനും മകൻ തയ്യാറാവുന്നില്ല. ഇനിയൊരിക്കലും ലഭിക്കാൻ ഇടയില്ലാത്തതും അപൂർവുമായ അശ്ലീല സിനിമകളാണ് തന്റെ ശേഖരത്തിൽ ഉണ്ടായിരുന്നത് എന്നാണ് മകന്റെ വാദം. വിലമതിക്കാനാവാത്ത തന്റെ അശ്ലീല സിനിമാ ശേഖരം നശിപ്പിച്ചതിന് മാതാപിതാക്കൾ നഷ്ടപരിഹാരം നൽകണം എന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ് മകൻ. പ്രായപൂർത്തിയായവർ അശ്ലീല ദൃശ്യങ്ങൾ കാണുന്നതും കൈവശം വക്കുന്നതും അമേരിക്കയിൽ നിയമവിധേയമാണ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :