ബെയ്റൂട്ട്|
VISHNU N L|
Last Modified ചൊവ്വ, 1 സെപ്റ്റംബര്‍ 2015 (08:18 IST)
പാൽമിറയിലെ അതിപുരാതനമായ ഗ്രീക്ക് റോമന്‍ കാലഘട്ടത്തില്‍ സ്ഥാപിതമായിരുന്ന ബെല്‍ ക്ഷേത്രം ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ ബോംബ് സ്ഫോടനത്തിലൂടെ തകര്‍ത്തു. രണ്ടായിരം വർഷം പഴക്കമുള്ള ക്ഷേത്രത്തിന് അകത്തും പുറത്തും ബോംബുകൾ സ്ഥാപിച്ച് ഭീകരർ ഞായറാഴ്ചയാണ് തകർത്തത്.
യുനെസ്കോ പൈതൃകകേന്ദ്രമായി പ്രഖ്യാപിച്ചിരിക്കുന്ന പാൽമിറയിൽ അടിത്തിടെ ഐസിസ് തകർക്കുന്ന രണ്ടാമത്തെ അതിപുരാതന ക്ഷേത്രമാണിത്. ഗ്രീക്ക്-റോമൻ കാലഘട്ടത്തെ രണ്ടായിരം വർഷത്തോളം പഴക്കമുള്ള ബാൽഷാമിൻ ക്ഷേത്രവും രണ്ടാഴ്ച മുന്‍പ് ഐസിസ് ഭീകരർ ബോംബ് സ്ഥാപിച്ച് തകർത്തിരുന്നു.
അതേസമയം ബെല്‍ ക്ഷേത്രത്തിന്റെ പ്രധാന എടുപ്പ് ഇപ്പോഴും നിലനിൽപ്പുണ്ടെന്ന് സിറിയൻ പുരാവസ്തു വകുപ്പ് മേധാവി മാമൂൻ അബ്ദുൾകരീം അവകാശപ്പെട്ടു. ക്ഷേത്രം ഭാഗികമായി തകർന്നുവെന്നാണ് പ്രഥമിക വിവരങ്ങൾ സൂചിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പുരാതന സ്മാരകങ്ങള്‍ തകര്ക്കൂന്നത്
ഐഎസിന്റെ 'ക്രൂര'തയെ യുദ്ധക്കുറ്റമെന്ന് യുനെസ്കോ അപലപിക്കുകയുണ്ടായി. കഴിഞ്ഞ മേയിലാണ് പാൽമിറാ നഗരത്തിന്രെ നിയന്ത്രണം പൂർണ്ണമായും ഐഎസിന്റെ കൈകളിലെത്തിയത്.