പാകിസ്ഥാനില്‍ സ്‌ത്രീകള്‍ക്ക്‌ വോട്ടവകാശം നിരസിച്ചു...!

ഇസ്ലാമാബാദ്‌| VISHNU N L| Last Modified ബുധന്‍, 3 ജൂണ്‍ 2015 (17:07 IST)
ഇസ്ലാമിക തീവ്രവാദം ശക്തമായ പാകിസ്ഥാനില്‍ സ്ത്രീകള്‍ക്ക് വോട്ട് ചെയ്യുന്നതില്‍ അപ്രഖ്യാപിത വിലക്ക് നിലനില്‍ക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ഇത് സ്ഥിരീകരിക്കുന്ന തരത്തില്‍ പാകിസ്ഥാനിലെ പ്രാദേശിക തെരഞ്ഞെടുപ്പ് പാക് ഇലക്ഷന്‍ കമ്മീഷന്‍ ഇതേകാരണത്താല്‍ റദ്ദാക്കി. തീവ്രവാദ സാന്നിധ്യം ഏറെയുള്ള പാകിസ്‌താനിലെ ഖൈബര്‍ പക്‌ഥുന്‍കയില്‍ മേയ്‌ ഏഴിന്‌ നടന്ന തെരഞ്ഞെടുപ്പാണ്‌ കമ്മീഷന്‍ റദ്ദു ചെയ്‌തത്‌.

തെരഞ്ഞെടുപ്പ്‌ ഫലം പുറത്തു വന്നതിന്‌ പിന്നാലെ സ്‌ത്രീകളുടെ അവകാശങ്ങള്‍ക്ക്‌ വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനകളും മാധ്യമങ്ങളും തെരഞ്ഞെടുപ്പില്‍ നിന്നും സ്‌ത്രീകളെ നിര്‍ബന്ധിപ്പിച്ച്‌ മാറ്റി നിര്‍ത്തിയിരുന്നു എന്ന്‌ ചൂണ്ടിക്കാട്ടി രംഗത്തെത്തി. ഇതോടെയാണ്‌ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ നടപടി സ്വീകരിച്ചത്‌. തെരഞ്ഞെടുപ്പില്‍ ഇസ്ലാമിസ്‌റ്റ് ജമത്ത്‌-ഇ-ഇസ്ലാമി പാര്‍ട്ടി സ്‌ഥാനാര്‍ത്ഥി വിജയിച്ചിരുന്നു.

സ്‌ത്രീകളെ തെരഞ്ഞെടുപ്പില്‍നിന്നും മാറ്റി നിര്‍ത്തിയതിന്റെ പേരില്‍ പാകിസ്‌താനില്‍ തെരഞ്ഞെടുപ്പ്‌ ഫലം റദ്ദു ചെയ്യുന്ന സംഭവം ഇത്‌ ആദ്യമല്ല. 2013ല്‍ നടന്ന ഒരു തെരഞ്ഞെടുപ്പില്‍ കോടതി ഇടപെട്ടാണ്‌ ഫലം റദ്ദു ചെയ്‌തത്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :