പാക് വ്യോമാക്രമണം: 32 താലിബാന്‍ തീവ്രവാദികള്‍ കൊല്ലപ്പെട്ടു

ഇസ്ലാമാബാദ്| VISHNU.NL| Last Modified ബുധന്‍, 21 മെയ് 2014 (13:11 IST)
വടക്കന്‍ വസിറിസ്ഥാനിലെ തീവ്രവാദി പോരാളി കേന്ദ്രങ്ങളില്‍ ചൊവ്വാഴ്ച രാത്രി പാക് സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ 32 പേര്‍ കൊല്ലപ്പെട്ടു. അഫ്ഗാന്‍ അതിര്‍ത്തിക്കടുത്തുള്ള മിര്‍, അലി, ബോയ എന്നവിടങ്ങളിലായിരുന്നു ആക്രമണം.

ഒളിപ്പോരാളി നേതാക്കളില്‍ചിലരും കൊല്ലപ്പെട്ടതായി സൈനിക വക്താവ് അറിയിച്ചു. ഈ മാസം ആദ്യം തീവ്രവാദിആക്രമണത്തില്‍ 9 പാക് സൈനികര്‍ കൊല്ലപ്പെട്ടതിനു പ്രതികാരമായാണ് പാക് സൈന്യം ഇന്നലെ ആക്രമണം ന‌ത്തിയത്.

പാക് സര്‍ക്കാരും താലിബാനുമായി വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരുന്നതാണ്. എന്നാല്‍ സിഅന്യത്തിനു നേരെ താലിബാന്‍ അക്രമം നടത്തിയതാണ് തിരിച്ചടിക്ക് സൈന്യത്തെ പ്രേരിപ്പിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :