പാക്കിസ്ഥാനില്‍ ഡ്രോണ്‍ ആക്രമണം;10 തീവ്രവാദികള്‍ കൊല്ലപ്പെട്ടു

പെഷവാര്‍| VISHNU.NL| Last Modified ബുധന്‍, 14 മെയ് 2014 (18:55 IST)
പാക്കിസ്ഥാനില്‍ അമേരിക്കന്‍ ഡ്രോണ്‍ ആക്രമണം വീണ്ടും. അഫ്ഗാന്‍ അതിര്‍ത്തിക്കടുത്തുള്ള പാക് ഗോത്രവര്‍ഗ്ഗ പ്രദേശമായ ഖൈബര്‍ ജില്ലയിലാണ് അമേരിക്കയുടെ ആളില്ലാ യുദ്ധവിമാനമായ ഡ്രോണ്‍ ആക്രമണം നടത്തിയത്.

ആക്രമത്തില്‍ 10 തീവ്രവാദികള്‍ കൊല്ലപ്പെട്ടതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. പൈലറ്റില്ലാ വിമാനത്തില്‍ നിന്ന് മിസൈലാക്രമണം നടത്തുകയായിരുന്നു.

അമേരിക്കയുടെ ഡ്രോണ്‍ ആക്രമണത്തിനെതിരെ പ്രവിശ്യയിലെങ്ങും പ്രതിഷേധം വ്യാപകമാണ്. തങ്ങളുടെ പരമാധികാരത്തിലേക്കുള്ള കടന്നുകയറ്റമാണിതെന്നാണ് പാക്കിസ്ഥാന്‍ പറയുന്നത്. അതേ സമയം ഡ്രോണ്‍ ആക്രമണത്തില്‍ നിരവധി സാധാരണക്കാരും കൊല്ലപ്പെടാറുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :