ഇസ്ലാമാബാദ്|
VISHNU.NL|
Last Updated:
ചൊവ്വ, 13 മെയ് 2014 (18:20 IST)
തങ്ങളുടെ സഹപ്രവര്‍ത്തകനെ അകാരണമായി അറസ്റ്റു ചെയ്തു എന്നാരോപിച്ച് പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ച അഭിഭാഷകര്‍ക്കെതിരെ പാക്കിസ്ഥാനില്‍ മതനിന്ദാക്കേസ് ചുമത്തി. വധശിക്ഷ വരെ ലഭിക്കവുന്ന കുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
മധ്യപാക്കിസ്ഥാനിലെ ജംങ്ങ് ജില്ലയിലാണ് സംഭവം. മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥനായ ഉമര്‍ ധരസിനെ ഉപരോധിക്കുന്നതിനിടെ ഉമര്‍ എന്ന വാക്ക് പലതവണ അസഭ്യ വാക്കുകള്‍ക്കൊപ്പം ഉപയോഗിച്ചു എന്നു ചൂണ്ടിക്കാട്ടി പൊലീസിന് നല്‍കിയ പരാതിയ തുടര്‍ന്നാണ് അഭിഭാഷകര്‍ക്കെതിരെ കേസെടുത്തത്.
ഇതില്‍ ഉപയോഗിച്ച വാക്ക് മതവികാരത്തെ വൃണപ്പെടുത്തിയതായാണ് പരാതി. കടുത്തമതചിന്ത പുലര്‍ത്തുന്ന ഒരുരാഷ്ട്രീയ പാര്‍ട്ടിയിലെ അംഗമാണ് അഭിഭാഷകര്‍ക്കെതിരെ കേസ് എടുക്കണമെന്നു ആവശ്യപ്പെട്ടു പോലീസിനെ സമീപിച്ചത്. ഇതൊടെ ഉപരോധത്തില്‍ പങ്കെടുത്ത 68 അഭിഭാഷകര്‍ക്കെതിരെ മതനിന്ദ കേസ് ചുമത്തുകയായിരുന്നു.
അതേസമയം നിസാരസംഭവങ്ങള്‍ക്കു വരെ വധശിക്ഷ ലഭിക്കാവുന്ന മതനിന്ദ അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തുന്ന പ്രവണത പാക്കിസ്ഥാനില്‍ വര്‍ധിച്ചു വരികയാണെന്നാണ് റിപ്പോര്‍ട്ട്. 2011ല്‍ 80 പേര്‍ക്കെതിരെ പാക്കിസ്ഥാനില്‍ മതനിന്ദ കേസ് രെജിസ്റ്റര്‍ ചെയ്തിരുന്നു. 2001-ല്‍ ഒരാള്‍ക്കെതിരെയായിരുന്നു കേസ്.